• Home
  • kerala
  • വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില കുത്തനെ ഉയർത്തി

വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില കുത്തനെ ഉയർത്തി

രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ നിരക്ക് വർധിപ്പിച്ചു.19 കിലോ വരുന്ന സിലിണ്ടറിന് 105 രൂപയാണ് വർധിപ്പിച്ചത്. ഇതനുസരിച്ച് വാണിജ്യ പാചകവാതകത്തിന് കൊച്ചിയിൽ 2009 രൂപയാണ് ഇന്നത്തെ വില.

അഞ്ചു കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് 27 രൂപയും വർധിപ്പിച്ചിട്ടുണ്ട്. 569 രൂപയാണ് ഡൽഹിയിൽ അഞ്ചു കിലോ പാചക വാതക സിലിണ്ടറിന് വരിക.

ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന് വില വർധിപ്പിച്ചിട്ടില്ല. വിവിധ സംസ്ഥാനങ്ങളിലെ തിരെഞ്ഞെടുപ്പ് പ്രമാണിച്ച് വാണിജ്യ എൽപിജിക്ക് ഫെബ്രുവരി ഒന്നിന് 91.5 രൂപ കമ്പനികൾ കുറച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *