ഉക്രെയിന്റെ പലഭാഗങ്ങളിലായി രൂക്ഷമായ ആക്രമണമാണ് റഷ്യ അഞ്ചാം ദിവസവും നടത്തുന്നത്.
ഉക്രെയ്ന്‍ തലസ്ഥാനമായ കീവ് റഷ്യന്‍സേന വളഞ്ഞു. ഉക്രെയിനിന്റെ ഭാഗത്ത് നിന്നും ശക്തമായ ചെറുത്ത് നിൽപ്പ് തുടരുകയാണ്.
കാര്‍കീവില്‍ ഇരുസൈന്യവും തമ്മില്‍ കടുത്ത പോരാട്ടം നടക്കുകയാണ്. നോവ കഖോവ റഷ്യ പിടിച്ചെടുത്തതായി ഉക്രെയിന്‍ സ്ഥിരീകരിച്ചു. സുമിയിലും ഏറ്റുമുട്ടല്‍ തുടരുകയാണ്.
ഒഡേസയില്‍ ഡ്രോണ്‍ ആക്രമണം നടന്നു.
യുക്രെയിനില്‍ 14 കുട്ടികളടക്കം 352 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഉക്രെയിന്‍ അറിയിച്ചത്.
1684 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 116 പേരും കുട്ടികളാണ്. റഷ്യയുടെ 3500 സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് ഉക്രെയിന്‍ അവകാശപ്പെട്ടത്. 200 സൈനികരെ യുദ്ധത്തടവുകാരായി പിടികൂടിയതായും ഉക്രെയിന്‍ പറഞ്ഞു.എന്നാല്‍ ഉക്രെയിനിന്റെ അവകാശവാദങ്ങള്‍ റഷ്യ ഐക്യരാഷ്ട്രസഭയില്‍ നിഷേധിച്ചു.













