സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊച്ചി മറൈൻഡ്രൈവിൽ ചരിത്ര–ചിത്ര–ശിൽപ പ്രദർശനം ആരംഭിച്ചു.സമര ചരിത്രത്തിന്റെ പ്രതിരൂപങ്ങളാണ് പ്രദർശനത്തിലൊരുക്കിയിരിക്കുന്നത്. കേരളത്തിലെ ഇടതു സർക്കാരുകളുടെ ക്ഷേമ–വികസന പ്രവർത്തനങ്ങൾ വിഷയമാക്കിയും ചിത്രങ്ങളും ചരിത്രരേഖകളും ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്കും പ്രദർശനം കാണാൻ അവസരമൊരുക്കിയിട്ടുണ്ട്.
കേരളത്തെ മറ്റു സംസ്ഥാനങ്ങളേക്കാൾ മുന്നിലെത്തിയതിനു കാരണം ഇടതു സർക്കാരുകളാണെന്നു സാഹിത്യകാരൻ എൻ.എസ്.മാധവൻ പ്രദർശനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ശെൽവരാജ്, പ്രേമൻ കുഞ്ഞിമംഗലം, ശ്യാം, ശ്രീനിവാസൻ അടാട്ട്, ശ്രീലാൽ, ബിനേഷ്, ഹരി, റിനേഷ് എന്നിവരുടെ നേതൃത്വത്തിലാണു ശിൽപങ്ങളൊരുക്കിയത്. പോളിഫോം, മെറ്റൽപൊടി എന്നിവ ഉപയോഗിച്ചാണു മാർക്‌സ്- എംഗൽസ് – ലെനിൻ ശില്പം നിർമിച്ചിരിക്കുന്നത്. പ്രദർശനം ഒരുക്കിയത് ആനന്ദക്കുട്ടൻ, ഡോ. രേണു എന്നിവരുടെ നേതൃത്വത്തിലാണ്.













