• Home
  • latest news
  • യുദ്ധത്തിന്റെ ആദ്യ ദിനത്തിൽ കൊല്ലപ്പെട്ടത് 137 പേർ… ചെർണോബിൽ റഷ്യ പിടിച്ചെടുത്തു ; രണ്ടാം ദിനം ഉക്രെയിനെ കാത്തിരിക്കുന്നത്??

യുദ്ധത്തിന്റെ ആദ്യ ദിനത്തിൽ കൊല്ലപ്പെട്ടത് 137 പേർ… ചെർണോബിൽ റഷ്യ പിടിച്ചെടുത്തു ; രണ്ടാം ദിനം ഉക്രെയിനെ കാത്തിരിക്കുന്നത്??

യുക്രെയ്ന്‍ സൈനിക നീക്കത്തിന്റെ ആദ്യദിനം വിജയമെന്ന് റഷ്യന്‍ സൈന്യം. ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന മേഖല റഷ്യ നിയന്ത്രണത്തിലാക്കി. ഖെര്‍സോന്‍ അടക്കം തെക്കന്‍ യുക്രെയ്നിലെ 6 മേഖലകള്‍ റഷ്യന്‍ നിയന്ത്രണത്തിലാണ് ഇപ്പോൾ. ഉഗ്ര സ്‌ഫോടനങ്ങളാണ് പല ഭാഗത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്തത്.

യുക്രെയിനിലെ 11 വ്യോമതാവളങ്ങളടക്കം 70 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് റഷ്യ അവകാശപ്പെട്ടു. റഷ്യന്‍ ആക്രമണത്തില്‍ 137 പേര്‍ മരിച്ചതായി ഉക്രെയിൻ പ്രസിഡന്റും അറിയിച്ചു.

മോദി പുടിനുമായി ചർച്ച നടത്തി..

റഷ്യ ഉക്രെയിൻ യുദ്ധം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനുമായി ഫോണിൽ സംസാരിച്ചു. റഷ്യയും നാറ്റോയും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ ആത്മാർത്ഥമായ ചർച്ചകളിലൂടെയേ പരിഹരിക്കാനാകൂ എന്ന് മോദി പുടിനോട്‌ പറഞ്ഞതായി പ്രധാന മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഉക്രെയിനിൽ കുടുങ്ങിയ ഇന്ത്യൻ പൗരൻമാരെ സുരക്ഷിതമായി ഇന്ത്യയിൽ എത്തിക്കുന്നത് സംബന്ധിച്ചും മോദി പുടിനുമായി സംസാരിച്ചു.
യുദ്ധത്തെ സംബന്ധിച്ച്, നയതന്ത്ര സംഘങ്ങളുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ചർച്ച നടത്താൻ ഇരു രാജ്യങ്ങളും സമ്മതിച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *