അന്തരിച്ച നടി കെപിഎസി ലളിതയുടെ മൃതദേഹം ഇന്ന് വൈകുന്നേരം വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും.രാവിലെ എട്ടു മുതല്‍ 11 വരെ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം തൃശൂരിലേക്ക് കൊണ്ടുപോകും. സംഗീത നാടക അക്കാദമിയില്‍ പൊതുദര്‍ശനത്തിനുശേഷമായിരിക്കും വൈകിട്ട് 5 മണിക്ക് സംസ്കരിക്കുക.
ചൊവ്വാഴ്ച രാത്രി 10. 45 ഓടെ ആയിരുന്നു കെപിഎസി ലളിതയുടെ അന്ത്യം. കരൾ രോഗത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിൽ ആയിരുന്നു.













