• Home
  • kerala
  • ശിവശങ്കർ ആത്മകഥ എഴുതിയത് അനുമതിയില്ലാതെ..

ശിവശങ്കർ ആത്മകഥ എഴുതിയത് അനുമതിയില്ലാതെ..

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ആത്മകഥ എഴുതിയത് മുൻകൂർ അനുമതി ഇല്ലാതെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. പുസ്തകം എഴുതാൻ സർക്കാരിന്റെ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചു.

സ്വപ്ന സുരേഷിന്റെ ഭർത്താവിന് കെ ഫോൺ പദ്ധതിയുടെ ഭാഗമായി ജോലി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നജീബ് കാന്തപുരത്തിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.’അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന ശിവശങ്കറിന്റെ ആത്മകഥയും തുടർന്നുണ്ടായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളും വലിയ രാഷ്ട്രീയ ചർച്ചയ്ക്ക് ഇടയാക്കിയിരുന്നു.

മുൻപ്, വാർത്താ സമ്മേളനത്തിനിടെ ശിവശങ്കറിന്റെ പുസ്തകത്തിന് അനുമതിയുണ്ടോ എന്ന് ചോദിച്ചപ്പോൾ മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *