• Home
  • kerala
  • കെ.എസ്.ഇ.ബി സമരം : ചർച്ച ഇന്ന്..വിവാദ ഉത്തരവുകൾ പിൻവലിച്ചേക്കും..

കെ.എസ്.ഇ.ബി സമരം : ചർച്ച ഇന്ന്..വിവാദ ഉത്തരവുകൾ പിൻവലിച്ചേക്കും..

കെ.എസ്.ഇ.ബി ചെയർമാന്റെ അധികാര ദുർവ്യയത്തിനെതിരെ ഇടത് സംഘടനാ ജീവനക്കാർ തുടരുന്ന സമരം ഒത്തുതീർപ്പാക്കാൻ ഇന്ന് ചർച്ച നടക്കും.

. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയാണ് നേതാക്കളുമായി ചർച്ച നടത്തുക.
കെസ്ഇബിക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന പരിഷ്കാരങ്ങളില്‍ നിന്ന് ചെയര്‍മാന്‍ പിന്‍മാറിയാല്‍ പ്രക്ഷോഭം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് സമരസമിതി അറിയിച്ചു.
വിവാദ ഉത്തരവുകൾ പിൻവലിച്ച് സമരം ഒത്തുതീർപ്പിൽ എത്തിക്കുമെന്നാണ് സൂചന.

ഉച്ചക്ക് 2 മണിക്ക് നടക്കുന്ന ചർച്ചയിൽ എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സി ഐ ടി യു നേതാവ് എളമരം കരീം എന്നിവർ പങ്കെടുക്കും.

കെഎസ്ഇ ബി ചെയർമാൻ ബി. അശോകനെതിരെ ജീവനക്കാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലെ മറുപടി വിലിയ രാഷ്ട്രീയ ചർച്ചക്ക് വഴിവെച്ചിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് കഴിഞ്ഞ സർക്കാരിനെതിരെ ചെയർമാൻ ആരോപിച്ചിരുന്നത്. ആരോപങ്ങൾക്കെതിരെ മുൻമന്ത്രി എംഎം മണിയും രംഗത്ത് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *