പ്രശസ്ത സിനിമാ- സീരിയൽ താരം കോട്ടയം പ്രദീപ് അന്തരിച്ചു. അറുപത്തൊന്നുവയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പുലർച്ചെ മൂന്നോടെ ശാരീരിക ആസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തിനെയും കൂട്ടി ആശുപത്രിയിൽ എത്തിയിരുന്നു. എന്നാൽ നാലോടെ മരണം സംഭവിച്ചു.
സംസാര ശൈലി കൊണ്ട് ഹാസ്യ കഥാപാത്രങ്ങളെ അവിസമരണീയമാക്കിയ കലാകാരനാണ് കോട്ടയം പ്രദീപ്.കോട്ടയം കുമാരനല്ലൂർ സ്വദേശിയാണ്എൽഐസി ജീവനക്കാരനായിരുന്ന പ്രദീപ്, ഐവി ശശിയുടെ ഈ നാട് ഇന്നലെ വരെയിലൂടെടെയാണ് (2001) ചലച്ചിത്ര രംഗത്തെത്തുന്നത്. ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച ഇദ്ദേഹം എഴുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.













