സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ വേദിമാറ്റി. എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന സമ്മേളനം കൊച്ചി മറൈന്‍ ഡ്രൈവിലേക്കാണ് മാറ്റിയത്.
കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിന് വേണ്ടിയാണ് വേദിമാറ്റം.
മാര്‍ച്ച് ഒന്നു മുതല്‍ നാലുവരെയാണ് സംസ്ഥാന സമ്മേളനം നടക്കുക.
പ്രതിനിധി സമ്മേളനത്തില്‍ 400 പേരും പൊതുസമ്മേളനത്തില്‍ 1500 പേരും പങ്കെടുക്കും.സാഹചര്യം അനുകൂലമായാല്‍ കൂടുതല്‍ പേരെ അനുവദിക്കുന്നത് ആലോചിക്കുമെന്നും സ്വാഗത സംഘം ചെയര്‍മാന്‍ പി രാജീവ് അറിയിച്ചു.
ബി രാഘവന്‍ നഗറില്‍ ആയിരിക്കും സമ്മേളനം നടക്കുക.
സമ്മേളനത്തിന് പ്രകടനം ഉണ്ടാകില്ല. പ്രതിനിധികള്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്ത രേഖ നിര്‍ബന്ധമാണ്.
ആലപ്പുഴ ജില്ലാ സമ്മേളനം 15, 16 തീയതികളില്‍ നടക്കും. പൊതുസമ്മേളനം, പ്രകടനങ്ങള്‍ എന്നിവ ഒഴിവാക്കി പ്രതിനിധി സമ്മേളനം മാത്രമായാണ് നടക്കുക.













