• Home
  • kerala
  • കുതിരവട്ടത്ത് അന്തേവാസിയെ കൊലപ്പെടുത്തിയ വാർഡിൽ നിന്ന് ഭിത്തി തുരന്ന് യുവതി ചാടി പോയി

കുതിരവട്ടത്ത് അന്തേവാസിയെ കൊലപ്പെടുത്തിയ വാർഡിൽ നിന്ന് ഭിത്തി തുരന്ന് യുവതി ചാടി പോയി

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ടുപേർ ചാടിപ്പോയി. ഒരു സ്ത്രീയും ഒരു പുരുഷനുമാണ് രക്ഷപ്പെട്ടത്.
ഭിത്തി തുരന്നാണ് യുവതി രക്ഷപ്പെട്ടത്. പഴയ കെട്ടിടത്തിൻ്റെ ഭിത്തിയിൽ വെള്ളം നനച്ച്, പാത്രം കൊണ്ട് തുരന്ന നിലയിൽ ആയിരുന്നെന്ന് സൂപ്രണ്ട് പറയുന്നു. രാവിലെ അഞ്ചരയ്ക്കാണ് സംഭവം. കഴിഞ്ഞയാഴ്ചയാണ് ഇതേ വാർഡിൽ, തർക്കത്തെ തുടർന്ന് അന്തേവാസിയായ യുവതി കൊല്ലപ്പെട്ടത്.

ഏഴ് മണിയോടെ കുളിക്കാൻ കൊണ്ടു പോകുന്നതിനിടെയാണ് പുരുഷൻ രക്ഷപ്പെട്ടത്.

സംഭവങ്ങളിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് തൊട്ടുപിന്നാലെ രണ്ടുപേർ രക്ഷപ്പെട്ടത് വൻ സുരക്ഷ വീഴ്ചയാണ് വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *