മലമ്പുഴ മലയിടുക്കിൽ നിന്ന് സൈന്യം രക്ഷപ്പെടുത്തിയ ചേറാട് സ്വദേശി ബാബുവിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. മലമുകളിൽ നിന്ന് എയർ ലിഫ്റ്റ് ചെയ്ത് ആദ്യം കഞ്ചിക്കോട് എത്തിച്ചു. പിന്നീട് ആംബുലൻസിലാണ് ആശുപത്രിയിലേയ്ക്ക് കൊണ്ടുവന്നത് . വ്യോമസേനയുടെ എംഐ17 ഹെലികോപ്റ്ററാണ് എയർലിഫ്റ്റ് ചെയ്യാനായി എത്തിയത്. രണ്ടു ദിവസമായി മലയിടുക്കിൽ പരിക്കേറ്റു കുടുങ്ങിപ്പോയ ബാബുവിനെ ഇന്ന് രാവിലെയാണ് സൈനിക ദൗത്യ സംഘം രക്ഷിച്ച് മല മുകളിലേക്ക് എത്തിച്ചത്.. ദൗത്യസംഘം ബാബുവിനെ സുരക്ഷാ ബെൽറ്റ് ധരിപ്പിച്ച് 400 മീറ്റർ മുകളിലേക്ക് ഉയർത്തുകയായിരുന്നു. കരസേനയുടെ രണ്ട് യൂണിറ്റുകളാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.













