• Home
  • kerala
  • നിയമസഭാ ബജറ്റ് സമ്മേളന, ബജറ്റ് അവതരണ തീയതികൾ തീരുമാനമായി

നിയമസഭാ ബജറ്റ് സമ്മേളന, ബജറ്റ് അവതരണ തീയതികൾ തീരുമാനമായി

നിയമസഭാ ബജറ്റ് സമ്മേളനം ഫെബ്രുവരി 18 ന് തുടങ്ങും. ഗവർണറുടെ നയപ്രഖ്യാപനത്തിന് മന്ത്രിസഭയുടെ അനുമതി ലഭിച്ചു. ലോകായുക്ത ഓര്‍ഡിന്‍സ് ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ നിയമസഭാ സമ്മേളനതീയതി നിശ്ചയിക്കുന്ന് അനിശ്ചിതത്വത്തിലായിരുന്നു. ഓ‍ര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ടതോടെ പ്രതിസന്ധി ഒഴിഞ്ഞു.

ഇത്തവണ സഭാസമ്മേളനം രണ്ട് ഘട്ടങ്ങളായി നടത്താനാണ് തീരുമാനം. മാർച്ച് ആദ്യ വാരം സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്നതിനാലാണ് രണ്ടു ഘട്ടമായി സഭ സമ്മേളിക്കുന്നത്.നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്‌ക്ക് ശേഷം സഭ പിരിയും. ഫെബ്രുവരി 25 മുതൽ മാർച്ച് 10 വരെ സഭയില്ല. മാർച്ച് 11ന് ബഡ്‌ജറ്റ് അവതരിപ്പിക്കാനായി വീണ്ടും സഭ ചേരും.

Leave a Reply

Your email address will not be published. Required fields are marked *