സംസ്ഥാനത്ത് ഇത്തവണ മോഡല്‍ പരീക്ഷകളടക്കം എല്ലാ പരീക്ഷകളും കൃത്യ സമയത്ത് നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ക്ലാസുകള്‍ പൂര്‍ണതോതില്‍ ആരംഭിക്കാനുള്ള തീരുമാനം കൂടയാലോചനയ്ക്ക് ശേഷം എടുത്തതാണ്.
ഇതു സംബന്ധിച്ച വിശദമായ മാര്‍ഗരേഖ പന്ത്രണ്ടാം തീയതി പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു.
പാഠഭാഗങ്ങള്‍ പൂർത്തിയാക്കുന്നതിനായിരിക്കും മുന്‍ഗണന നല്‍കുക. ഫോക്കസ് ഏരിയ പരിഷ്‌കരണം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ അനാവശ്യ വാര്‍ത്തകള്‍ പ്രചരിപ്പിച്ച വിദ്യാര്‍ത്ഥികളെ ആശങ്കപ്പെടുത്തരുതെന്നും മന്ത്രി അറിയിച്ചു.













