• Home
  • kerala
  • മുരുകന്‍ കാട്ടാക്കടയെ മുരുകന്‍നായരാക്കി മലയാളം മിഷന്റെ ഫേസ്‌ബുക്ക്‌ കുറിപ്പ്‌

മുരുകന്‍ കാട്ടാക്കടയെ മുരുകന്‍നായരാക്കി മലയാളം മിഷന്റെ ഫേസ്‌ബുക്ക്‌ കുറിപ്പ്‌

മലയാളം മിഷന്‍ ഡയറക്ടറായി നിയമിതനായ പ്രമുഖ ഇടതുപക്ഷ കവി മുരുകന്‍ കാട്ടാക്കടയുടെ പേരില്‍ നായര്‍ വാല്‌ കൂട്ടിച്ചേര്‍ത്ത്‌ മിഷന്‍ ഫേസ്‌ബുക്ക്‌ പേജില്‍ പ്രസിദ്ധീകരിച്ച കുറിപ്പ്‌ സര്‍ക്കാരിനെതിരായ പരിഹാസത്തിന്‌ കാരണമായി. മരുകനെ സ്വാഗതം ചെയ്‌തുകൊണ്ട്‌ ഇട്ട പോസ്റ്റിലാണ്‌ ജാതി കൂട്ടിച്ചേര്‍ത്ത്‌ പരാമര്‍ശിച്ചിരിക്കുന്നത്‌.

മലയാളം മിഷന്‍ ഡയറക്ടറായി ചുമതലയേറ്റ മലയാളത്തിന്റെ പ്രിയ കവി ആര്‍.മുരുകന്‍ നായര്‍ക്ക്‌ സ്വാഗതം എന്നാണ്‌ കുറിപ്പ്‌. ബ്രാക്കറ്റില്‍ മരുകന്‍ കാട്ടാക്കട എന്നും എഴുതിയിട്ടുണ്ട്‌.

രേഖകളിലുള്ള പേരാണ്‌ ആര്‍.മുരുകന്‍ നായര്‍ എന്നതിനാലാണ്‌ ഇങ്ങനെ ചേര്‍ത്തത്‌ എന്നാണ്‌ ഔദ്യോഗിക വിശദീകരണം. പക്ഷേ മനുഷ്യനാകണം, മനുഷ്യനാകണം എന്ന്‌ കവിതയെഴുതി പാടിക്കൊണ്ടിരിക്കുന്ന ഒരു കവിയെ അപമാനിക്കുന്ന രീതിയിലായി ഇത്തരമൊരു രേഖപ്പെടുത്തല്‍ എന്നതാണ്‌ ഉയരുന്ന വിമര്‍ശനം.

https://thepoliticaleditor.com/2022/02/sunday-lockdown-declined/

മറ്റൊരു പേരില്‍ പ്രശസ്‌തനാവുകയും ആ രീതിയിലുള്ള പ്രാമുഖ്യത്താല്‍ ഡയറക്ടര്‍ സ്ഥാനത്തേക്ക്‌ എത്തുകയും ചെയ്‌ത ഒരു വ്യക്തിയുടെ ജാതിവാല്‍ സഹിതമുള്ള പേര്‌ ഉപയോഗിച്ചത്‌ പരക്കെ പരിഹാസത്തിനിടയാക്കിയിരിക്കയാണ്‌. ഇതാണോ നവോത്ഥാനത്തിന്റെ അടയാളം എന്ന രീതിയിലുള്ള ഫലിതങ്ങളാണ്‌ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *