• Home
  • kerala
  • കോവിഡ് രോഗി ആശുപത്രിയില്‍ തൂങ്ങിമരിച്ചു

കോവിഡ് രോഗി ആശുപത്രിയില്‍ തൂങ്ങിമരിച്ചു

തിരുവനന്തപുരത്ത് കോവിഡ് രോഗിയെ ആശുപത്രിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് ആര്യനാട് കുള്ളപ്പട സ്വദേശി ജോണ്‍(59) ആണ് തൂങ്ങിമരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രിയിലെ സിഎഫ്എല്‍ടിസിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു ഇദ്ദേഹം.

പ്രമേഹ രോഗിയായിരുന്ന ജോണ്‍, കാലിലെ മുറിവ് ചികില്‍സിക്കാന്‍ എത്തിയപ്പോഴാണ് കോവിഡ് പരിശോധന നടത്തിയത്. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് സിഎഫ്എല്‍ടിസിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇദ്ദേഹം ആവശ്യപ്പെട്ട പ്രകാരം ജനറല്‍ വാര്‍ഡില്‍ നിന്നും മുറിയിലേക്ക് മാറ്റി. ഇന്ന് രാവിലെ പരിശോധനക്കായി നഴ്‌സുമാര്‍ മുറിയിലെത്തിപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ നെടുമങ്ങാട് പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *