മൂര്‍ഖനെ പിടിക്കുന്നതിനിടെ കഴിഞ്ഞ ആഴ്‌ച പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്ന വാവ സുരേഷ് എന്ന ബി.സുരേഷ് കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ നിന്നും ഡിസ്‌ചാര്‍ജ്ജ് ചെയ്‌ത് വീട്ടിലേക്കു മടങ്ങി. രാവിലെ മെഡിക്കൽ ബോർഡ് ചേർന്നു ആരോഗ്യനില പരിശോധിച്ച ശേഷമാണു ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. മന്ത്രി വി.എന്‍.വാസവന്‍ ഉള്‍പ്പെടെ എത്തിയാണ് വാവ സുരേഷിനെ വീട്ടിലേക്ക് യാത്രയാക്കിയത്. തനിക്കിത് രണ്ടാം ജന്മമാണെന്നു വാവ സുരേഷ് പറഞ്ഞു.













