• Home
  • kerala
  • ദിലീപ്‌ നിരപരാധിത്വത്തിലേക്ക്‌ അടുക്കുന്നു…എന്റെയും നിങ്ങളുടെയും വിജയം…ഒപ്പം നടിക്ക്‌ ഐക്യദാര്‍ഢ്യം-രാഹുല്‍ ഈശ്വര്‍

ദിലീപ്‌ നിരപരാധിത്വത്തിലേക്ക്‌ അടുക്കുന്നു…എന്റെയും നിങ്ങളുടെയും വിജയം…ഒപ്പം നടിക്ക്‌ ഐക്യദാര്‍ഢ്യം-രാഹുല്‍ ഈശ്വര്‍

മുന്‍കൂര്‍ ജാമ്യം കിട്ടിയതോടെ, താന്‍ നിരപരാധിയാണെന്ന്‌ പ്രഖ്യാപിക്കുന്നതിന്റെ ഒരു പടി കൂടി ദിലീപ്‌ അടുത്തെത്തിയതായും ഇത്‌ എന്റെയും നിങ്ങളുടെയെല്ലാം വിജയമാണെന്നും എന്നാല്‍ എല്ലാവരും നടിയൊടൊപ്പമാണെന്നും പ്രമുഖ സമൂഹമാധ്യമ പ്രതികരണ വ്യക്തിത്വമായ രാഹുല്‍ ഈശ്വര്‍ ഫേസ്‌ബുക്ക്‌ ലൈവിലൂടെ പ്രതികരിച്ചു. ജസ്റ്റിസ്‌ ഗോപിനാഥും വിചാരണക്കോടതി ജഡ്‌ജി ഹണി പി.വര്‍ഗീസുമെല്ലാം ഗംഭീരമായി, നീതിയുക്തമായി പ്രവര്‍ത്തിക്കുന്നവരാണെന്നും രാഹുല്‍ പറയുന്നു.

നമ്മളെല്ലാം നടിയോടൊപ്പമാണ്, ആ അഭിനേത്രിക്കൊപ്പമാണ്. നടിയോടൊപ്പം എന്ന് പറഞ്ഞാൽ ദിലീപിനെ ഏത് രീതിയിലും കുടുക്കണം എന്നല്ല അർത്ഥം. നടിയോടൊപ്പം എന്ന് പറഞ്ഞാൽ നടിയെ ആക്രമിച്ചവരെയും അതിന് കൂട്ടുനിന്നവരെയും ശക്തമായി ശിക്ഷിക്കണമെന്നാണ്.’-രാഹുൽ ഈശ്വർ പറഞ്ഞു.ദിലീപിന് മുൻകൂർ ജാമ്യം ലഭിക്കുന്നത് ഓരോ വ്യക്തിയുടെയും, നിയമം നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരുടെയും വിജയമാണ്. ഇത് പൊതുബോധത്തിന് മുകളിൽ നീതി ബോധം നേടിയ വിജയമാണ്.
ഒരു സൈഡിൽ പൊലീസുകാർ, വെറൊരു സൈഡിൽ പ്രോസിക്യൂഷൻ, വേറൊരു സൈഡിൽ പത്രക്കാർ…അങ്ങനെ എല്ലാ വശത്തുനിന്നും കുറേ ഗൂഢാലോചനക്കാർ ദിലീപിനെ വളഞ്ഞിട്ട് വേട്ടയാടുന്നതായിരുന്നു നമ്മൾ കണ്ടത്.ഇന്നത്തെ കോടതി വിധിയോടെ അവർ പറഞ്ഞ പല വാദങ്ങളും ദുർബലമാണെന്ന് തെളിഞ്ഞു. ഇതിനർത്ഥം ദിലീപ് നിരപരാധിയാണെന്ന് പ്രഖ്യാപിച്ചെന്നല്ല, പക്ഷേ കോടതി നിരപരാധിയാണെന്ന് പ്രഖ്യാപിക്കുന്നതിന്റെ ഒരു പടികൂടി ദിലീപ് അടുത്തെത്തിയെന്നുവേണം കരുതാൻ–രാഹുൽ ഫേസ്ബുക് ലൈവിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *