നടൻ ദിലീപിന് മുൻകൂർ ജാമ്യ ഹർജി നൽകിയത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് സംവിധായാകൻ ബാലചന്ദ്ര കുമാർ. പ്രബലനായ പ്രതി പുറത്ത് നിൽക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് അത് വെല്ലുവിളി ആകും.അന്വേഷണത്തെ ബാധിക്കും.
വിധിയിൽ പ്രത്യേക സങ്കടമോ സന്തോഷമോ ഇല്ലെന്നും ബാലചന്ദ്ര കുമാർ വ്യക്തമാക്കി.
മുൻകൂർ ജാമ്യ ഹർജി അസാധാണമായി നീണ്ടു പോയത് പ്രതിക്ക് തെളിവുകൾ നശിപ്പിക്കാൻ സമയം നൽകി എന്നും ബാലചന്ദ്ര കുമാർ ആരോപിച്ചു.
അതേ സമയം തനിക്ക് നേരെ ഉയർന്ന ലൈംഗീക ആരോപണം വ്യാജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരാതിയെ നിയമപരമായി നേരിടുമെന്നും അറിയിച്ചു.
സാക്ഷി എന്ന നിലയിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം മാത്രമെ മുന്നോട്ട് പോവുകയുള്ളൂവെന്നും ബാലചന്ദ്ര കുമാർ വ്യക്തമാക്കി.
പ്രോസിക്യൂഷൻ അപ്പീൽ നൽകില്ല :
ദിലീപിന് മുൻകൂർ ജാമ്യം നൽകിയതിനെതിരെ തൽക്കാലം അപ്പീലിന് പോകില്ലെന്ന് പ്രോസിക്യൂഷൻ. കോടതി നിദേശിച്ച ജാമ്യവ്യവസ്ഥകൾ ദിലീപ് പാലിക്കുന്നുണ്ടോയെന്ന് കർശനമായി പരിശോധിക്കും. വീഴ്ചവരുത്തിയാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾക്കായി കോടതിയെ സമീപിക്കുമെന്നാണ് പ്രോസിക്യൂഷൻ തീരുമാനം.
സംവിധായകൻ ബാലചന്ദ്ര കുമാർ നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ആരംഭിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരെ ദിലീപ് വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിലാണ് ഹൈക്കോടതി ഇന്ന് മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം, പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം തുടങ്ങിയ കർശന ഉപാധികളോടെയാണ് ദിലീപിനും കൂട്ടുപ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചത്.













