വാവ സുരേഷിന് സിപിഎം വീട് നിർമ്മിച്ച് നൽകുമെന്ന് മന്ത്രി വി എൻ വാസവൻ. അഭയം ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചാകും വീട് നിർമിച്ച് നൽകുകയെന്ന് അദ്ദേഹം അറിയിച്ചു. സുരേഷ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജായതിന് ശേഷം മന്ത്രി ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചു. വി.എന്‍.വാസവന്‍ മുന്‍കൈ എടുത്താണ് സുരേഷിന് വളരെ ജാഗ്രതയേറിയ ചികില്‍സ ഏര്‍പ്പാടാക്കിയത്. സര്‍ക്കാരും ആരോഗ്യവകുപ്പും പൂര്‍ണ സഹായം നല്‍കി. തന്റെ രണ്ടാം ജന്‍മമാണിതെന്നാണ് ഡിസ്‌ചാര്‍ജ്ജ് ചെയ്‌ത ശേഷം സുരേഷ് പ്രതികരിച്ചത്.













