• Home
  • kerala
  • അറസ്റ്റിനിടെ പൊലീസിന്റെ കഴുത്തില്‍ കത്തി വെച്ച്‌ പ്രതിയുടെ ഭീഷണി…അബദ്ധത്തില്‍ വെടി പൊട്ടി പരിക്ക്‌

അറസ്റ്റിനിടെ പൊലീസിന്റെ കഴുത്തില്‍ കത്തി വെച്ച്‌ പ്രതിയുടെ ഭീഷണി…അബദ്ധത്തില്‍ വെടി പൊട്ടി പരിക്ക്‌

പൊലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ തോക്കിൽ പിടിവലി നടത്തിയ പ്രതിയുടെ ആക്രമണത്തിൽ എസ് ഐ അടക്കം നാല് പൊലീസുകാർക്ക് പരിക്ക്. കൊല്ലം പത്തനാപുരത്താണ് സംഭവം. ഒട്ടേറെ കേസുകളിൽ പ്രതിയായ പുനലൂർ മണിയാർ ചരുവിള വീട്ടിൽ മുകേഷ്, പുന്നലയിലെ ഭാര്യ വീട്ടിൽ എത്തി എന്നറിഞ്ഞാണ് പൊലീസ് പിടികൂടാൻ എത്തിയത്. പൊലീസ് മുകേഷിനെ അറസ്റ്റ് ചെയ്യുന്നതിനിടെ ഇയാൾ പൊലീസുകാരന്റെ കഴുത്തിൽ കത്തിവയ്ക്കുകയായിരുന്നു. തുടർന്ന് എസ് ഐ തോക്ക് ചൂണ്ടി. പിന്നാലെ തോക്കിന് വേണ്ടി പ്രതി പിടിത്തമിടുകയും സംഘർഷത്തിനിടെ വെടി പൊട്ടുകയുമായിരുന്നു. മുകേഷിന്റെ മുഖത്ത് കൂടി ഉരസിയ നിലയിലാണ് വെടിയുണ്ട പുറത്തേക്ക് തെറിച്ചത്. നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് ഇയാളെ കീഴ്‌പ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *