• Home
  • kerala
  • ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരും…

ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരും…

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരും.കേസ് നാളെ 1 45 ന് കോടതി വീണ്ടും പരിഗണിക്കും. രണ്ടു മണിക്കൂറിലധികം നീണ്ട പ്രതിഭാഗം വാദം പൂർത്തിയായി.

കൃത്രിമ തെളിവുണ്ടാക്കാൻ ആണ് അന്വേഷണസംഘത്തിന്റെ ശ്രമം എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന് തന്നോട് വിരോധമുണ്ട്.
തന്നിൽനിന്ന് മനപ്പൂർവ്വം കൃത്രിമമായ തെളിവുണ്ടാക്കാൻ ആണ് അന്വേഷണ ഉദ്യോഗസ്ഥന്റെ ശ്രമമെന്നാണ് ദിലീപിന്റെ വാദം. ബാലചന്ദ്ര കുമാറിന്റെ മൊഴിയിലും എഫ് ഐ ആറിലും വൈരുദ്ധ്യമുണ്ട്.അന്വേഷണ ഉദ്യോഗസ്ഥരും ബാലചന്ദ്രകുമാറും ഗൂഢാലോചന നടത്തി.
ദിലീപിന്റെ ശബ്ദം റെക്കോർഡ് ചെയ്ത ലാപ്ടോപ്പും ടാബും എവിടെ എന്നും ദിലീപിന്റെ അഭിഭാഷകൻ ചോദിച്ചു.
ആദ്യം തുടങ്ങിയ പ്രതിഭാഗം വാദം പൂർത്തിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>