• Home
  • latest news
  • കാനഡ അതിര്‍ത്തിയില്‍ തണുപ്പില്‍ മരിച്ച ഗുജറാത്തി കുടുംബത്തിന്റെ മൃതദേഹങ്ങള്‍ നാട്ടിലെത്തില്ല…

കാനഡ അതിര്‍ത്തിയില്‍ തണുപ്പില്‍ മരിച്ച ഗുജറാത്തി കുടുംബത്തിന്റെ മൃതദേഹങ്ങള്‍ നാട്ടിലെത്തില്ല…

കാനഡ വഴി അനധികൃതമായി യു.എസ്‌ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വഴി തെറ്റി തണുത്തു മരവിച്ചു മരിച്ചു പോയതായി കണ്ടെത്തിയ ഗുജറാത്തി കുടുംബാംഗങ്ങളുടെ ഭൗതിക ശരീരം ജന്മനാട്ടിലേക്ക്‌ കൊണ്ടു പോകാനിടയില്ല.

ഗുജറാത്തിലെ ഡിങ്കുച്ച ഗ്രാമത്തിലാണ്‌ നാലംഗ കുടുംബത്തിന്റെ വീട്‌. ജഗദീഷ്‌ പട്ടേല്‍, ഭാര്യ വൈശാലി, മക്കളായ വിഹംഗി, ധാര്‍മിക്‌ എന്നിവരാണ്‌ മാനിട്ടോബയില്‍ എമേഴ്‌സണിലെ അതിര്‍ത്തിയില്‍ തണുത്തു മരിച്ച നിലയില്‍ ജനുവരി 19-ന്‌ കണ്ടെത്തിയത്‌. ഇവരൊടൊപ്പം അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ചില ഇന്ത്യക്കാരെ യു.എസ്‌.ബോര്‍ഡര്‍ പോലീസ്‌ പിടികൂടിയിരുന്നു.

ഗുജറാത്തിലേക്ക്‌ മൃതദേഹങ്ങള്‍ കൊണ്ടുപോകാനുള്ള വന്‍ സാമ്പത്തിക ബാധ്യത താങ്ങാന്‍ കുടുംബത്തിനാവില്ലെന്നതാണ്‌ ശവസംസ്‌കാരം കാനഡയില്‍ തന്നെ നടത്താന്‍ ആലോചിക്കുന്നതിന്‌ പ്രധാന കാരണം. ഒപ്പം കുടുംബത്തെ ആകെ മരിച്ച നിലയില്‍ കാണുമ്പോള്‍ മാതാപിതാക്കള്‍ക്കും മറ്റും അത്‌ താങ്ങാനാവില്ലെന്ന വിലയിരുത്തലുമുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *