• Home
  • kerala
  • കോവിഡ് : സമ്പര്‍ക്കമുള്ള എല്ലാവര്‍ക്കും ക്വാറന്റൈന്‍ ആവശ്യമില്ലെന്നു സർക്കാർ ….മൂന്നാം തരംഗത്തില്‍ വ്യത്യസ്തമായ പ്രതിരോധതന്ത്രം

കോവിഡ് : സമ്പര്‍ക്കമുള്ള എല്ലാവര്‍ക്കും ക്വാറന്റൈന്‍ ആവശ്യമില്ലെന്നു സർക്കാർ ….മൂന്നാം തരംഗത്തില്‍ വ്യത്യസ്തമായ പ്രതിരോധതന്ത്രം

ഒമിക്രോണിന്റെ അതിവ്യാപനം തുടരുകയാണെങ്കിലും രോഗതീവ്രത കുറവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് സ്ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കമുള്ള എല്ലാവര്‍ക്കും ക്വാറന്റൈന്‍ ആവശ്യമില്ലെന്നും രോഗിയെ അടുത്ത് പരിചരിക്കുന്നവര്‍ മാത്രം ക്വാറന്റൈനില്‍ പോയാല്‍ മതിയെന്നും മന്ത്രി നിര്‍ദേശിച്ചു.

മൂന്നാം തരംഗത്തില്‍ വ്യത്യസ്തമായ പ്രതിരോധതന്ത്രമാണ് കേരളം പിന്തുടരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അത്യാവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ അല്ലാതെ ആശുപത്രികളില്‍ പേവേണ്ടതില്ല. പൊതുജനങ്ങള്‍ ടെലികണ്‍സള്‍ട്ടേഷന്‍ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു

Leave a Reply

Your email address will not be published. Required fields are marked *