• Home
  • kerala
  • കണ്ണൂരിൽ കെ റെയിൽ വിശദീകരണ യോഗത്തിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം… റിജിൽ മാക്കുറ്റി അടക്കമുള്ളവർക്ക് സിപിഎം മർദ്ദനം

കണ്ണൂരിൽ കെ റെയിൽ വിശദീകരണ യോഗത്തിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം… റിജിൽ മാക്കുറ്റി അടക്കമുള്ളവർക്ക് സിപിഎം മർദ്ദനം

.

കെ റെയിൽ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ കണ്ണൂരിൽ വിളിച്ചു ചേർത്ത ജന സമക്ഷം പരിപാടിയിലേക്ക് യൂത്ത് കോൺഗ്രസ്‌ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ഇന്ന് രാവിലെയാണ് സംഭവം.
മന്ത്രി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ പൗര പ്രമുഖരുമായി വിശദീകരണ യോഗം നടക്കുന്നതിനിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു.
പ്രതിഷേധക്കാരെ പോലീസ് നീക്കുന്നതിടയിൽ സിപിഎം പ്രവർത്തകർ ഇവരെ മർദ്ദിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉൾപ്പടെയുള്ളവർക്ക് മർദ്ദനമേറ്റു.

തുടർന്ന് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ റിമാൻഡ് ചെയ്തു. റിജിൽ മാക്കുറ്റി ഉൾപ്പടെ 5 പേരെയാണ് റിമാൻഡ് ചെയ്തത്. പോലീസിനെ ആക്രമിക്കുക,കൃത്യ നിർവഹണത്തിന് തടസ്സം നിൽക്കുക എന്നീ ജാമ്യമില്ലാ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇവരെ ഓൺലൈൻ ആയി കോടതിയിൽ ഹാജരാക്കും. കണ്ണൂർ ടൗണിൽ ശക്തമായ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.

കണ്ണൂർ ജില്ലയിൽ കെ റെയിൽ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *