• Home
  • kerala
  • ഞായറാഴ്ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ; തീരുമാനങ്ങൾ ഇങ്ങനെ…

ഞായറാഴ്ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ; തീരുമാനങ്ങൾ ഇങ്ങനെ…


അടുത്ത രണ്ട് ഞായറാഴ്ചകളിൽ ലോക് ഡൗണിന് സമാനമായ കടുത്ത നിയന്ത്രണം.
തീവ്ര വ്യാപന മേഖലയിൽ വിവാഹത്തിന് 20 പേർ മാത്രം. മറ്റിടങ്ങളിൽ 50 പേർ.രോഗവ്യാപന തോത് അനുസരിച്ച് ജില്ലാ തലത്തിൽ നിയന്ത്രണം അതാത് കളക്ടർമാർക്ക് തീരുമാനിക്കാം.പന്ത്രണ്ടാം ക്ലാസ് വരെ സംസ്ഥാനത്ത്സ്കൂളുകൾ പൂർണമായി അടക്കാൻ തീരുമാനം. നാളെ മുതൽ ഓൺലൈൻ ക്ലാസുകൾ മാത്രം.

വാരാന്ത്യ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. ബസ്സുകളില്‍ നിന്ന് കൊണ്ടുള്ള യാത്ര നിരോധിക്കും. സിനിമാ തിയേറ്ററുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും അടക്കും.മാളുകളിലും മാർക്കറ്റുകളിലും കടുത്ത നിയന്ത്രണം. ഉല്‍സവം പള്ളിപ്പെരുന്നാളുകള്‍ മുതലായവ ചടങ്ങ് മാത്രമായി നടത്തണം. ആഘോഷങ്ങള്‍ അനുവദിക്കില്ല. പൊതു പരിപാടികള്‍ക്കും നിയന്ത്രണം. ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ വാണിജ്യ സ്ഥാപനങ്ങള്‍ അടക്കം അടച്ചിടും. റോഡുകളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കും

Leave a Reply

Your email address will not be published. Required fields are marked *