• Home
  • latest news
  • അബുദാബിയില്‍ ഡ്രോണ്‍ ആക്രമണം; ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 3 പേര്‍ മരിച്ചു

അബുദാബിയില്‍ ഡ്രോണ്‍ ആക്രമണം; ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 3 പേര്‍ മരിച്ചു

അബുദാബി വിമാനത്താവളത്തിനു സമീപം ഡ്രോണ്‍ ആക്രമണമെന്നു സംശയിക്കുന്ന സ്‌ഫോടനത്തില്‍ ഇന്ത്യക്കാരടക്കം മൂന്നു പേര്‍ മരിച്ചു. ആറു പേര്‍ക്ക് പരുക്കേറ്റു. രണ്ടു ഇന്ത്യക്കാരും ഒരു പാക്കിസ്ഥാന്‍ പൗരനുമാണ് മരിച്ചത്.

മുസഫയില്‍ ഐക്കാഡ് സിറ്റിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ മൂന്ന് ഇന്ധന ടാങ്കറുകളാണ് പൊട്ടിത്തെറിച്ചത്. യുഎഇ യുടെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അഡ്‌നോക്കിന്റെ സംഭരണ സ്ഥലത്തിന് സമീപമാണ് ടാങ്കറുകള്‍ ഉണ്ടായിരുന്നത്. അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ നിര്‍മാണ മേഖലയിലും ചെറിയ തീപിടിത്തം ഉണ്ടായതായി പോലീസ് പറഞ്ഞു .

തീ പടരുന്നതിന് തൊട്ടുമുമ്പ് ഡ്രോണ്‍ പോലുള്ള വസ്തുക്കള്‍ രണ്ട് പ്രദേശങ്ങളിലും വീണതായി അബുദാബി പോലീസ് സ്ഥിതീകരിച്ചു. തീപിടിത്തത്തിന്റെ കാരണവും അതിലേക്ക് നയിച്ച സാഹചര്യവും കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് പോലീസ് ഭാഷ്യം. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് തയാറായില്ല. ആരെയും സംശയിക്കുന്നതായി പോലീസ് അറിയിച്ചില്ല. എന്നാല്‍ യെമനിലെ ഹൂതി വിമതര്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ലക്ഷ്യമിട്ടുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഹൂതികള്‍ ഇതിന് മുമ്പും സമാനമായ അക്രമണം നടത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *