• Home
  • kerala
  • ദത്തെടുത്ത കുട്ടിയെയും അച്ഛനമ്മമാരെയും വീട്ടിനകത്ത്‌ മരിച്ച നിലയില്‍…കൊലപാതകവും ആത്മഹത്യയുമെന്ന്‌ പൊലീസ്‌

ദത്തെടുത്ത കുട്ടിയെയും അച്ഛനമ്മമാരെയും വീട്ടിനകത്ത്‌ മരിച്ച നിലയില്‍…കൊലപാതകവും ആത്മഹത്യയുമെന്ന്‌ പൊലീസ്‌

ഭാര്യയെയും ദത്തെടുത്തു വളര്‍ത്തിയ കുഞ്ഞിനെയും വെട്ടിക്കൊന്ന ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്‌തതാണെന്നു പറയുന്നു, കോന്നിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യാനമണ്ണില്‍ തെക്കിനേത്ത് വീട്ടില്‍ സോണി(45) ഭാര്യ റീന(44) മകന്‍ റയാന്‍(എട്ട്) എന്നിവരുടെ ദേഹങ്ങളാണ് കണ്ടെത്തിയത്.. മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ട്. റീനയുടെയും റയാന്റെയും മൃതദേഹങ്ങള്‍ വെട്ടേറ്റനിലയില്‍ കിടപ്പുമുറിയിലും സോണിയുടെ മൃതദേഹം മറ്റൊരു മുറിയിലെ കിടക്കയില്‍ നിന്നുമാണ് ലഭിച്ചത്. ഭാര്യയേയും മകനേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം സോണി ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സോണിയേയും കുടുംബത്തേയും രണ്ട് ദിവസമായി പുറത്തെങ്ങും കാണാത്തതിനെ തുടര്‍ന്ന് ബന്ധു അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം അരിഞ്ഞത്.. തുറന്നുകിടന്നിരുന്ന ജനാലയിലൂടെ നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

പ്രവാസിയായിരുന്ന സോണി സമീപകാലത്താണ് നാട്ടിലെത്തിയത്. ഇയാള്‍ക്ക് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ അറിയിച്ചിട്ടുണ്ട്. അടുത്തിടെ പരുമലയിലെ ആശുപത്രിയില്‍ സോണി വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും വിവരമുണ്ട്. ദമ്പതിമാര്‍ക്ക് കുട്ടികളില്ലാത്തതിനാല്‍ ഇവര്‍ റയാനെ ദത്തെടുത്ത് വളര്‍ത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *