• Home
  • kerala
  • കേരളത്തില്‍ കോവിഡ് കണക്കുകൾ ഉയരത്തിലേക്ക് തന്നെ

കേരളത്തില്‍ കോവിഡ് കണക്കുകൾ ഉയരത്തിലേക്ക് തന്നെ

കേരളത്തില്‍ 6238 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1507, എറണാകുളം 1066, കോഴിക്കോട് 740, തൃശൂര്‍ 407, കണ്ണൂര്‍ 391, കോട്ടയം 364, കൊല്ലം 312, പത്തനംതിട്ട 286, മലപ്പുറം 256, പാലക്കാട് 251, ആലപ്പുഴ 247, കാസര്‍ഗോഡ് 147, ഇടുക്കി 145, വയനാട് 119 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വർധിക്കുന്നുണ്ട്. ഇന്ന് 11.52% ആണ് ടിപിആർ. ഡിസംബറിൽ 3 എന്ന തലത്തിൽ നിന്നിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ ക്രമാനുതമായി വർധിച്ച് 10 കടന്നിരിക്കുകയാണ്. ഡിസംബർ 27ന് രോഗികളുടെ എണ്ണം 1,600 എന്ന തലത്തിലായിരുന്നു. ഇതാണ് വർധിച്ച് ആറായിരത്തിൽ എത്തിയിരിക്കുന്നത്. ക്രിസ്മസ് ദിനത്തിലും പുതുവർഷദിനത്തിലും ഉണ്ടായ സമ്പർക്കമാണ് ഇകോവിഡ് വർധനവിന് കാരണമെന്നാണ് വിദഗ്ദർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *