ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട് സിറില്‍ റംഫോസയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ പുതിയ വകഭേദമാണ് ബാധിച്ചിരിക്കുന്നത് എന്നതു സംബന്ധിച്ച് അറിയിപ്പൊന്നും ഇല്ല. 69-കാരനായ റംഫോസ പൂര്‍ണ ഡോസ് വാക്‌സിന്‍ സ്വീകരിച്ച വ്യക്തമാണ്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹം കേപ് ടൗണിലെ വസതിയില്‍ ഐസൊലേഷനിലാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രസിഡണ്ടിന്റെ ചുമതലകള്‍ ഒരാഴ്‌ചത്തേക്ക് ഡെപ്യൂട്ടി പ്രസിഡണ്ട് ഡേവിഡ് മബൂസയ്‌ക്ക് കൈമാറിയിട്ടുണ്ട്.













