• Home
  • kerala
  • കൂടത്തായി കേസ്‌ പ്രതികളുടെ പുതിയ ആവശ്യങ്ങള്‍ …

കൂടത്തായി കേസ്‌ പ്രതികളുടെ പുതിയ ആവശ്യങ്ങള്‍ …

ജയിലിൽ കിടക്ക വേണമെന്ന ആവശ്യവുമായി കൂടത്തായി കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതി ജോളി. ചൊവ്വാഴ്ച കേസ് കോടതി പരിഗണിച്ചപ്പോഴാണ് ജോളി ഈ ആവശ്യം ഉന്നയിച്ചത്. എന്നാൽ ഇക്കാര്യം ജയിലധികൃതരുടെ മുന്നില്‍ അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്നും കോടതി അറിയിച്ചു.

പോലീസ് ചോദ്യം ചെയ്യലിനിടെ പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ മകള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് തിരിച്ചുകിട്ടണമെന്ന് കേസിലെ രണ്ടാംപ്രതി എം.എസ്. മാത്യു അപേക്ഷ നൽകിയിട്ടുണ്ട്. എന്നാല്‍, ഫോണ്‍ കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു. കോടതിയില്‍ പോലീസ് ഫോണ്‍ ഹാജരാക്കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *