നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർന്നത് പരിശോധിക്കണമെന്ന വാദം കോടതി തള്ളി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങൾ ചോർന്നത് പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ വാദം വിചാരണ കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്റെ ഇക്കാര്യത്തിലെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണ കോടതി ജഡ്ജി ആവശ്യം തള്ളിയത്. മെയ് 9ന് പുറപ്പെടുവിച്ച ഉത്തരവിൽ ഈ ആവശ്യം തള്ളിയിരുന്നതായും കോടതി വ്യക്താമാക്കി. എന്നാൽ, കോടതി ഉത്തരവ് അറിഞ്ഞില...

കേസിൽ രാഷ്ട്രീയം കലർത്തരുത് : ഹർജി പിൻവലിക്കണമെന്ന് നടിയോട് സർക്കാർ

നടിയെ അക്രമിച്ച കേസ് സർക്കാർ അട്ടിമറിക്കുന്നതായി ആരോപിച്ച് അക്രമിക്കപ്പെട്ട നടി നൽകിയ ഹർജി പിൻവലിക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. കേസിൽ രാഷ്ട്രീയം കലർത്തരുതെന്നും ഈ കേസിൽ ഒരു ഇടപെടലിനും സർക്കാർ ശ്രമിച്ചിട്ടില്ലെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ പറഞ്ഞു. എന്നാൽ ഹർജി പിൻവലിക്കാൻ ആവശ്യപ്പെടാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹ...

നടിയെ ആക്രമിച്ച കേസ്: ധൃതിപ്പെട്ട് അവസാനിപ്പിക്കേണ്ടതില്ലെന്ന് സർക്കാർ നിർദേശം

നടിയെ ആക്രമിച്ച കേസിൽ നിലപാട് മാറ്റി സർക്കാർ. തുടരന്വേഷണം ധൃതിപ്പെട്ട് അവസാനിപ്പിക്കേണ്ടതില്ലെന്നാണ് സർക്കാരിന്റെ പുതിയ നിർദേശം. സർക്കാർ നിർദേശം ക്രൈംബ്രാഞ്ച് മേധാവിക്കും അന്വേഷണ സംഘത്തിനും കൈമാറി. നേരത്തെ, തുടരന്വേഷണം അവസാനിപ്പിച്ച് ഈ മാസം 30ന് അന്തിമ റിപ്പോർട്ട്‌ സമർപ്പിക്കാനായിരുന്നു സർക്കാർ അന്വേഷണ സംഘത്തോട് നിർദേശിച്ചിരുന്നത്. ഇത് പ്രകാ...

സ്ത്രീപക്ഷ സർക്കാരിനെ പ്രതിരോധത്തിലാക്കി നടിയുടെ ആരോപണങ്ങൾ: രാഷ്ട്രീയ ആയുധമാക്കാൻ പ്രതിപക്ഷം

നടിയെ ആക്രമിച്ച കേസിൽ സർക്കാരിനും വിചാരണ കോടതിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ആക്രമിക്കപ്പെട്ട നടി ഹൈകോടതിയിൽ നൽകിയ റിട്ട് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. ഭരണകക്ഷി നേതൃത്വം കേസ് അട്ടിമറിക്കുന്നു, തുടരന്വേഷണം പൂർത്തിയാക്കാതെ അവസാനിപ്പിക്കാൻ ഉന്നത നേതാക്കൾ ഇടപെടുന്നു, തുടരന്വേഷണം പാതിവഴിയിൽ അവസാനിപ്പിച്ച് അന്തിമ റിപ്പോർട്ട്‌ നൽകാൻ അന്വേഷണ സംഘ...

നടിയെ ആക്രമിച്ച കേസ്: ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിൻമാറി

നടിയെ ആക്രമിച്ച കേസില്‍ സർക്കാരിനും പോലീസിനും എതിരായി നൽകിയ അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് കൗസര്‍ എടപ്പഗമാണ് പിന്മാറിയത്. ഇദ്ദേഹം കേസ് പരിഗണിക്കരുതെന്ന ഒരു ആവശ്യം അതിജീവിത കോടതി മുന്‍പാകെ ഉന്നയിച്ചിരുന്നു.ഇതിനെ തുടർന്നാണ് ജഡ്ജി ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സ്വമേധയാ പിന്മാറുന്നത്. നേരത്തെ കേസ് ജില...

കേസ് അവസാനിപ്പിക്കാൻ സർക്കാർ സമ്മർദ്ദമെന്ന് അക്രമിക്കപ്പെട്ട നടി : ഗുരുതര ആരോപണങ്ങളുമായി ഹൈക്കോടതിയിൽ ഹർജി നൽകി

നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ. കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്നും നീതി ഉറപ്പാക്കാൻ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. കേസ് തിടുക്കത്തിൽ അവസാനിപ്പിക്കാൻ നീക്കം നടക്കുന്നതായി വിവരം ലഭിച്ചെന്നും ഇത് നീതി നിഷേധത്തിന് ഇടയാക്കുമോ എന്ന ആശങ്ക ഉണ്ടാക്...

വധഗൂഢാലോചന കേസ് : നെയ്യാറ്റിൻകര ബിഷപ്പിന്റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിൽ നെയ്യാറ്റിൻകര ബിഷപ്പിന്റെ മൊഴിയെടുത്തു. നെയ്യാറ്റിൻകര ബിഷപ്പ് ഡോ.വിൻസന്റ് സാമുവലിന്റെ മൊഴിയാണ് ക്രൈം ബ്രാഞ്ച് സംഘം രേഖപ്പെടുത്തിയത്. ബാലചന്ദ്രകുമാറിനെ അറിയാമെന്ന് സമ്മതിച്ച ബിഷപ്പ് എന്നാൽ ജാമ്യം ലഭിക്കാൻ താൻ ഇടപെട്ടില്ലെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ...

നടിയെ ആക്രമിച്ച കേസ് : മേൽനോട്ട ചുമതല എഡിജിപി ശ്രീജിത്തിൽ നിന്ന് മാറ്റി

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ചുമതലയിൽ നിന്ന് എഡിജിപി എസ്. ശ്രീജിത്തിനെ മാറ്റിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പുതിയ ക്രൈംബ്രാഞ്ച് മേധാവി ഷേഖ്‌ ദർവേഷ് സാഹിബിനാണ് നിലവിൽ കേസിന്റെ മേൽനോട്ട ചുമതലയെന്നും സർക്കാർ വ്യക്തമാക്കി. പുതിയ ഉദ്യോഗസ്ഥന് ചുമതല നൽകിയ ഉത്തരവും അന്വേഷണ പുരോഗതിയും അറിയിക്കാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിര...

ഒടുവിൽ ക്രൈം ബ്രാഞ്ച് വഴങ്ങി : കാവ്യ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നു..

നടിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു.ദിലീപിന്റെ ആലുവയിലെ ‘പത്മസരോവരം’ വീട്ടില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. കേസിലെ സാക്ഷിയാണ് കാവ്യ മാധവൻ.നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് അന്വേഷിക്കുന്ന സംഘവും ഇവിടെയെത്തിയിട്ടുണ്...

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ചുമതല ആർക്ക് ? ; സർക്കാരിനോട്‌ ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിന്റെ മേൽനോട്ട ചുമതല ആർക്കാണെന്ന് ഹൈക്കോടതി. ഈ മാസം 19-ന് ഡിജിപി ഇക്കാര്യത്തില്‍ മറുപടി നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ക്രൈം ബ്രാഞ്ച് മേധാവി എസ്.ശ്രീജിത്തിനെ തൽസ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിൽ മേൽനോട്ട ചുമതലയിൽ നിന്ന് എസ് ശ്രീജിത്തിനെ മാറ്റിയിട്ടുണ്ടോ എന്നും ഈ മാസ...