ദിലീപിനെതിരെ ക്രൈംബ്രാഞ്ചിന്റെ പുതിയ നീക്കം

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നിർണായക നീക്കവുമായി ക്രൈം ബ്രാഞ്ച്. തെളിവ് നശിപ്പിക്കാൻ സഹായിച്ച സൈബർ വിദഗ്ധൻ സായ് ശങ്കറെ മാപ്പുസാക്ഷിയാക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം. ഇത് സംബന്ധിച്ച് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ക്രൈം ബ്രാഞ്ചിന്റെ അപേക്ഷ പരിഗണിച്ച കോടതി നാളെ വൈകിട്ട് 3 മണ...

നടിയെ ആക്രമിച്ച കേസ് : രണ്ടാം പ്രതിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ആക്രമണം നടന്ന ദിവസം നടി വീട്ടില്‍ നിന്ന് യാത്ര തിരിച്ച വാഹനം ഓടിച്ചയാളാണ് മാര്‍ട്ടിന്‍ ആന്റണി.വധഗൂഢാലോചന കേസിലെ അന്വേഷണം പൂർത്തിയാകുന്നതു വരെ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന സർക്കാർ വാദം തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ജാമ്യം നൽകിയത്. അഞ്ച് വർഷമായി മാർട്ടി...

ദിലീപ് കോടതിയെയും കബളിപ്പിച്ചു : പോലീസിന്റെ പുതിയ വിലയിരുത്തൽ..

നടൻ ദിലീപ് കോടതിയിൽ ഹാജരാക്കിയ ഫോണിൽ നിന്ന് ഏറ്റവും കൂടുതൽ വിവരങ്ങൾ നശിപ്പിച്ചത് ഫോണുകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടതിന്റെ തലേ ദിവസമെന്ന് കണ്ടെത്തൽ. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസിലാണ് ദിലീന്റെയും കൂട്ടുപ്രതികളുടെയും ഫോൺ പരിശോധനയ്ക്ക് വിധേയമാക്കിയത്. തിരുവനന്തപുരം ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് ഇപ്പോ...

നടിയെ ആക്രമിച്ച കേസ് : വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് വിചാരണക്കോടതിയും…

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂർത്തിയാക്കാൻ ആറുമാസം കൂടി സമയം വിചാരണക്കോടതിയും ആവശ്യപ്പെട്ടു. പ്രോസിക്യൂഷൻ നേരത്തെ തന്നെ ഈ ആവശ്യം ഉന്നയിച്ചിരുന്നു. കേസിൽ കക്ഷി ചേർന്ന, ആക്രമിക്കപ്പെട്ട നടിയും തുടരന്വേഷണത്തിനും വിചാരണയ്ക്കും കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ വിചാരണക്കോടതി തന്നെ ഇതേ ആവശ്യം മുന്നോട്ട് വെച്ചിരിക്കുകയാണ്. ജഡ്‌ജി ഹണി എം. ...

തുടരന്വേഷണം നീട്ടാനാവില്ല… ഈ കേസിന് മാത്രം എന്താണിത്ര പ്രത്യേകതയെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം മാർച്ച് ഒന്നിന് പൂർത്തിയാക്കി അന്തിമ റിപ്പോർട്ട്‌ നൽകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. ഈ കേസിൽ മാത്രം എന്താണ് ഇത്ര പ്രത്യേകതയെന്നും ഒരു സാക്ഷിയുടെ വെളിപ്പെടുത്തലിൽ എന്താണ് ഇത്രമാത്രം അന്വേഷിക്കാനുള്ളതെന്നും ഹൈക്കോടതി ചോദിച്ചു. തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം. അതേസ...

തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയിൽ അതിജീവിതയെ കക്ഷി ചേർത്തു..

നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ കക്ഷിചേര്‍ക്കണമെന്ന അതിജീവിതയുടെ അപേക്ഷ ഹൈക്കോടതി അംഗീകരിച്ചു.തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെടാൻ ദിലീപിന് അവകാശമില്ലെന്ന് അതിജീവിത കോടതിയിൽ പറഞ്ഞു. കേസന്വേഷിക്കുന്ന കാര്യത്തിൽ അതിജീവിതയായ തനിക്കാണ് അവകാശമുള്ളത്. പ്രതിക്ക് അന്വേഷണത്തിൽ ഇടപെടാൻ അധികാരമില്ലെന്ന് വ്യക്ത...

നാദിർഷയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു ; ദിലീപ് എന്ത് വെളിപ്പെടുത്തിയെന്ന് ചോദ്യം

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടനും ദിലീപിന്റെ അടുത്ത സുഹൃത്തുമായ നാദിർഷയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ 3 മണിക്കൂർ നീണ്ടു. വധ ഗൂഢാലോചനയുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യം നാദിർഷയുമായി പങ്ക് വെച...

നടിയെ ആക്രമിച്ച സംഭവം: ഇന്നേക്ക് 5 വർഷം….നടിക്ക് നീതി കിട്ടിയോ? എന്ത് കൊണ്ട്?

കേരള ജനതയെ ഒന്നാകെ ഞെട്ടിച്ച നടിയെ ആക്രമിച്ച സംഭവം അരങ്ങേറിയിട്ട് ഇന്ന് 5 വർഷം തികയുകയാണ്.കേസിന്റെ വിചാരണ നീണ്ടു പോകുമ്പോൾ അതിജീവിതയ്ക്ക് നീതി അകലെയാവുകയാണ്. കേസിന്റെ വിചാരണ ആരംഭിച്ചത് മുതല്‍ വിവിധ ഘട്ടങ്ങളിലായി ദിലീപ് നല്‍കിയ നിരവധി തടസ്സ ഹര്‍ജികളാണ് കേസ് അഞ്ച് വര്‍ഷത്തോളം നീണ്ട് പോകാന്‍ പ്രധാനമായും കാരണമായത്. നിരന്തരമായ തടസ്സ ഹര്‍ജികള്‍ വി...

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ നീട്ടിക്കൊണ്ട് പോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്റെ വാദം. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോസ്ഥർ വിചാരണക്കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാ...

വധ ഗൂഢാലോചന കേസ്: എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍, എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പൊലീസ് ഉന്നയിക്കുന്ന ആരോപണങ്ങളിൽ തെളിവുകളില്ല. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്‌ഐആര്‍ നിലനില്‍ക്കില്ലെന്നും ഹർജിയിൽ പറയുന്നു. കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥർ വ്യക...