ദിലീപിനെ വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യില്ല; മൂന്ന് ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികൾ മൂന്ന് ദിവസം ക്രൈം ബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി. രാവിലെ ഒമ്പത് മുതൽ രാത്രി എട്ട് മണി വരെയാണ് ചോദ്യം ചെയ്യാൻ അനുമതി. അതേ സമയം ദിലീപിന്റെ അറസ്റ്റിലുള്ള വിലക്ക് വ്യാഴാഴ്ച വരെ നീട്ടി. ദിലീപിന്റ...