കര്‍ണാടക കാബിനറ്റ്: കോണ്‍ഗ്രസിനു മേല്‍ മതസാമുദായിക സമ്മര്‍ദ്ദം അത്യധികം…60ലധികം എംഎല്‍എമാര്‍ മന്ത്രിമോഹികള്‍

കര്‍ണാടകത്തില്‍ മുഖ്യമന്ത്രിക്കാര്യത്തില്‍ തീരുമാനം താരതമ്യേന എളുപ്പമാണ്, മന്ത്രിസഭാംഗങ്ങളെ നിശ്ചയിക്കുന്ന കാര്യത്തിലെ സമ്മര്‍ദ്ദം പരിഗണിക്കുമ്പോള്‍. കാബിനറ്റ് സ്ഥാനങ്ങൾ ആവശ്യപ്പെട്ട് നിയമസഭാ സാമാജികരിൽ നിന്നും സാമൂഹിക-മത ഗ്രൂപ്പുകളിൽ നിന്നും കോൺഗ്രസിന് കടുത്ത സമ്മർദ്ദമുണ്ട്. അറുപതിലധികം കോൺഗ്രസ് എംഎൽഎമാർ മന്ത്രിസ്ഥാനമോഹമുള്ളവരാണെന്നാണ്...

കോണ്‍ഗ്രസ് തരംഗത്തില്‍ ബാഗേപ്പള്ളി സിപഎമ്മിനെ കൈവിട്ടു…രണ്ടാം സ്ഥാനത്തും വന്നില്ല

കര്‍ണാടകയില്‍ സിപിഎമ്മിന്റെ കോട്ടയായാണ് ബാഗേപ്പള്ളി അറിയപ്പെടുന്നത്. ആന്ധപ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന മണ്ഡലമായ ഇവിടെ സിപിഎമ്മിന് ഏറ്റവും ശക്തമായ സംഘടനാ സംവിധാനവും ഉണ്ട്. നേരത്തെ രണ്ടു തവണ ഈ മണ്ഡലം പാര്‍ടി നേടിയിരുന്നതാണ്. കഴിഞ്ഞ തവണയാകട്ടെ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ ജനകീയനായ സ്ഥാനാര്‍ഥിയായിട്ടു കൂടി സിപിഎം...

കുമാരസ്വാമിക്കും ബിജെപിക്കും മോഹഭംഗം…തമ്മില്‍ യോജിച്ചാലും ഫലമില്ല, കോണ്‍ഗ്രസിന് വ്യക്തമായ ആധിപത്യം

ബിജെപിയോട് വിലപേശി സഖ്യകക്ഷിയായി മുഖ്യമന്ത്രിസ്ഥാനം വരെ നേടാമെന്ന് നേരത്തെ സ്വപ്‌നം കണ്ട് നടന്ന എച്ച്.ഡി.കുമാരസ്വാമിക്കും ഇനി ഒന്നും ചെയ്യാനില്ല. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പു ഫല നിര്‍ണയം ഏകദേശം അവസാനഘടത്തിലേക്ക് കടക്കുമ്പോള്‍ ബിജെപിയും ജെഡിഎസും ചേര്‍ന്നാലും കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം മറികടക്കാന്‍ സാധ്യമല്ലാത്ത ആധികാരികതയിലേക്ക് ഗ്രാന്‍ഡ് ഓ...

ഡെല്‍ഹിയില്‍ കോണ്‍ഗ്രസ് ആഘോഷം തുടങ്ങി

കോണ്‍ഗ്രസ് കര്‍ണാടകയില്‍ നൂറിലേറെ സീറ്റില്‍ ലീഡ് നിലനിര്‍ത്തിയതോടെ ഡെല്‍ഹിയിലെ കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. എല്ലാ സീറ്റിലെയും ഫലസൂചനകള്‍ പുറത്തു വന്നതോടെ കോണ്‍ഗ്രസ് 110 സീറ്റിന്റെ ലീഡ് ഉണ്ട്. ബിജെപി, ജെഡിഎസ് ശക്തികേന്ദ്രങ്ങളില്‍ അതാത് പാര്‍ടികള്‍ക്ക് വന്‍ തകര്‍ച്ച സ...

ബംഗലുരുവിലും പഴയ മൈസുരുവിലും ബിജെപിയെയും ജെഡിഎസിനെയും ഞെട്ടിച്ച് കോണ്‍ഗ്രസ്

തീരദേശ കര്‍ണാടകയില്‍ 19 സീറ്റുകള്‍ ഉള്ളതില്‍ ബിജെപിക്ക് എക്കാലത്തും ശക്തമായ സ്വാധീനം ഉളളതാണ്. ഇവിടെ 17 സീറ്റിലും ബിജെപി ലീഡ് ചെയ്യുന്നു. രണ്ടിടത്ത് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ജെഡിഎസിന്റെ കോട്ടയായ പഴയ മൈസൂരുവില്‍ കോണ്‍ഗ്രസ് മുന്നേറുന്ന കാഴ്ചയാണ്. മുംബൈ കര്‍ണാടകയിലും മധ്യകര്‍ണാടകയിലും ഹൈദരാബാദ് കര്‍ണാടകയിലും കോണ്‍ഗ്രസ് വലിയ മുന്നേറ്റമാണ്. ഏറ...

കോണ്‍ഗ്രസിന് ആദ്യ ലീഡ്

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. ബിജെപി പിന്നിലാണ്. 59 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോള്‍ ബിജെപി 46 സീറ്റിലാണ് മുന്നില്‍. ജെഡിഎസ് 15 സീറ്റില്‍ മുന്നിലാണ്. പോസ്റ്റല്‍ വോട്ടുകളെ മാത്രം അടിസ്ഥാനപ്പെടുത്തിയാണെന്നു സംശയിക്കണം, ഏഷ്യാനെറ്റ് ന്യൂസ് പോലുള്ള മലയാളത്തിലെ ചാനലുകള്‍ ബിജെപിക്ക് ലീഡ...

എല്ലാവരും എന്നെ പിന്തുണയ്ക്കും-ഡി.കെ.ശിവകുമാര്‍, ജയിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടുമെന്ന് അഭ്യൂഹം

തന്റെ പാർട്ടി വിജയിച്ചാൽ "വിഷമകരമായ സമയങ്ങളിൽ" പാർട്ടിയെ നയിച്ചതിനാൽ തനിക്ക് "മുതിർന്നവരിൽ നിന്നും ജൂനിയർമാരിൽ നിന്നും"( മുഖ്യമന്ത്രി സ്ഥാനത്തേക്ക് ) പിന്തുണ ലഭിക്കുമെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ അവകാശപ്പെട്ട് രംഗത്ത്.2020 മാർച്ചിൽ കെപിസിസി പ്രസിഡന്റായി നിയമിതനായതുമുതൽ പാർട്ടിക്കുവേണ്ടി ഉറക്കമില്ലാതെ അദ്ധ്വാനിച്ചിട്ടുണ്ടെന്ന്...

തൂക്കുസഭയില്‍ എം.എല്‍.എ.മാരുടെ കൂട്ടക്കാലുമാറ്റം ഭയന്ന് ജനതാദള്‍…ചാക്കിടാൻ ഇറങ്ങി ദേവഗൗഡ

കര്‍ണാടകത്തില്‍ തൂക്കു നിയമസഭ വന്നാല്‍ എം.എല്‍.എ.മാരുടെ കൂട്ടക്കാലുമാറ്റം ഭയന്ന് ജനതാദള്‍-എസ്. വിലപേശലിലൂടെ തങ്ങള്‍ക്ക് വലിയ നേട്ടമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്ത് എം.എല്‍.എ.മാരെ കൂടെ നിര്‍ത്താന്‍ ദേവഗൗഡ തന്നെ ചാക്കിട്ടു പിടിക്കാന്‍ ഇറങ്ങിയെന്നാണ് വാര്‍ത്ത.പാർട്ടിയുടെ വിജയസാധ്യതയുള്ള സ്ഥാനാർത്ഥികൾ കൂറുമാറുന്നില്ലെന്ന് ഉറപ്പാക്കാൻ ജെഡിഎസ് മേധ...

‘ദി കേരള സ്റ്റോറി’ തമിഴ്‌നാട്ടില്‍ എവിടെയും കാണിക്കേണ്ടെന്ന് തിയേറ്റര്‍ ഉടമകളുടെ തീരുമാനം

വിവാദ സിനിമ ദി കേരള സ്റ്റോറി സംസ്ഥാനത്ത് പ്രദർശിപ്പിക്കുന്നത് നിർത്തിവെക്കാനുള്ള തീരുമാനം തമിഴ്‌നാട് മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഞായറാഴ്ച പ്രഖ്യാപിച്ചു . ചിത്രം പ്രദർശിപ്പിച്ച ചില മൾട്ടിപ്ലക്‌സുകൾ ചിത്രം പിൻവലിക്കാൻ തീരുമാനിച്ചതായി തമിഴ്‌നാട് തിയേറ്റർ ആൻഡ് മൾട്ടിപ്ലക്‌സ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം സുബ്രഹ്മണ്യം സ്ഥിരീകരിച്ചു. മെയ് 7 മുതൽ ...

മൈസൂരുവിൽ മരത്തിനു മുകളിൽ കെട്ടി വെച്ച നിലയിൽ ഒരു കോടി രൂപ….മരം കോൺഗ്രസ് നേതാവിന്റെ വീട്ടിനരികിൽ

കര്‍ണാടക തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അനധികൃത പണത്തിനായുള്ള റെയ്ഡ് കാര്യക്ഷമമായപ്പോള്‍ വീട്ടിനടുത്ത മരത്തിനു മുകളില്‍ കെട്ടിവെച്ച നിലയില്‍ ഒരു കോടി രൂപയുടെ കറന്‍സി കണ്ടെത്തി . മൈസൂരുവിൽ കോൺഗ്രസ് നേതാവിന്റെ സഹോദരന്റെ വസതിയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ ആണ് ഒരു കോടി രൂപ കണ്ടെടുത്തത് . വീടിനു സമീപത്തെ മരത്തിന് മുകളിൽ ഒളിപ്...