Categories
latest news

കോണ്‍ഗ്രസിന് ആദ്യ ലീഡ്

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. ബിജെപി പിന്നിലാണ്. 59 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോള്‍ ബിജെപി 46 സീറ്റിലാണ് മുന്നില്‍. ജെഡിഎസ് 15 സീറ്റില്‍ മുന്നിലാണ്.

പോസ്റ്റല്‍ വോട്ടുകളെ മാത്രം അടിസ്ഥാനപ്പെടുത്തിയാണെന്നു സംശയിക്കണം, ഏഷ്യാനെറ്റ് ന്യൂസ് പോലുള്ള മലയാളത്തിലെ ചാനലുകള്‍ ബിജെപിക്ക് ലീഡ് ഉണ്ടെന്നു നിരന്തരം പ്രഖ്യാപിക്കുമ്പോൾ അതേസമയത്ത് ദേശീയ ചാനലുകളെല്ലാം കോണ്‍ഗ്രസിന്റെ ലീഡ് ആണ് പറയുന്നത്.

thepoliticaleditor

ദേശീയ.ചാനലുകള്‍ നല്‍കുന്ന സൂചനയനുസരിച്ച് കോണ്‍ഗ്രസ് കൃത്യമായ ലീഡ് നിലനിര്‍ത്തിയാണ് മുന്നേറുന്നത് ഇപ്പോള്‍. വോട്ടെണ്ണലിന്റെ ആദ്യ അരമണിക്കൂറിലാണെങ്കിലും കോണ്‍ഗ്രസ് മുന്നില്‍ തന്നെയാണ് എല്ലായ്‌പ്പോഴും നില്‍ക്കുന്നത്.

വോട്ടെണ്ണല്‍ 40 മിനിട്ട് പിന്നിടുമ്പോള്‍ കോണ്‍ഗ്രസ് 81 സീറ്റില്‍ ലീഡ് ചെയ്യുമ്പോള്‍ ബിജെപി 61 സീറ്റിലാണ് മുന്നില്‍. രണ്ടിടത്ത് മറ്റ് പാര്‍ടികളിലുള്ളവര്‍ ലീഡ് ചെയ്യുന്നുണ്ട്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick