ടിക്കറ്റ് കിട്ടിയില്ല, കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു

മെയ് 10ന് നടക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപിയുടെ പ്രാഥമിക അംഗത്വം രാജിവെച്ച കർണാടക മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി വെള്ളിയാഴ്ച കോൺഗ്രസിൽ ചേർന്നു. സവാദിയുടെ അഭ്യർത്ഥന അവഗണിച്ച് ഈ ആഴ്ച ആദ്യം ബി.ജെ.പി ബെലഗാവി ജില്ലയിലെ അത്താണി സീറ്റ് സിറ്റിംഗ് എം.എൽ.എ മഹേഷ് കുമതല്ലിക്ക് നൽകിയിരുന്നു. ...

തമിഴ് നാട്ടിൽ ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് സുപ്രീം കോടതി അനുമതി, സർക്കാരിന് തിരിച്ചടി

തമിഴ് നാട്ടിൽ ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ വി രാമസുബ്രഹ്മമണ്യം, പങ്കജ് മിത്തല്‍ എന്നിവരുടേതാണ് നടപടി. റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കി ഫെബ്രുവരി പത്തിനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ സര്‍ക്കാര്...

തമിഴ്‌നാട്ടില്‍ വീണ്ടും ഗവര്‍ണര്‍-സര്‍ക്കാര്‍ പോര്…ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസ്സാക്കി നിയമസഭ

നിയമസഭ പാസാക്കിയ ബില്ലുകളുടെ അനുമതി അനിശ്ചിതകാലത്തേക്ക് തടഞ്ഞതിന് ഗവർണർ ആർഎൻ രവിക്കെതിരെ തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അവതരിപ്പിച്ച പ്രമേയം, രവിയുടെ നടപടികളിൽ അഗാധമായ ഖേദം പ്രകടിപ്പിക്കുകയും സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകൾക്ക് ഗവർണർമാർ അനുമതി നൽകുന്നതിന് കേന്ദ്രസർക്കാരിനോടും രാഷ്ട്രപതിയോടും പ്രത്യേക സമ...

പാലിനും കര്‍ണാടകയില്‍ ഇപ്പോള്‍ രാഷ്ട്രീയച്ചുവ…

ക്ഷീരവിപണയിലെ വമ്പന്‍ ബ്രാന്‍ഡായ അമുലിന്റെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന കര്‍ണാടക ഹോട്ടലുടമകളുടെ തീരുമാനം രാഷ്ട്രീയപ്പോരിലേക്കും നീങ്ങുന്നു. ചൂടുപിടിച്ചിരിക്കുന്ന തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ പാലും ഒരു ആയുധമായി മാറിയിരിക്കയാണ് കര്‍ണാടകത്തില്‍. സംസ്ഥാനത്തെ ക്ഷീര ബ്രാന്‍ഡായ നന്ദിനിയുടെ ഉല്‍പന്നങ്ങള്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന് ഹോട്...

മുൻ കോൺഗ്രസ് നേതാവും സി രാജഗോപാലാചാരിയുടെ ചെറുമകനുമായ സിആർ കേശവൻ ബിജെപിയിൽ ചേർന്നു

രാജ്യത്തെ ആദ്യ ഇന്ത്യൻ ഗവർണർ ജനറലായ സി രാജഗോപാലാചാരിയുടെ കൊച്ചുമകനും മുൻ കോൺഗ്രസ് നേതാവുമായ സി ആർ കേശവൻ ശനിയാഴ്ച ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു. രണ്ട് പതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിക്കുന്ന തനിക്ക് ആ പാര്‍ടിയുടെ മൂല്യങ്ങളൊന്നും ഇപ്പോള്‍ അവശേഷിക്കുന്നത് കാണാനാവുന്നില്ല എന്ന് പറഞ്ഞു കൊണ്ട് കേശവന്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ...

കോലാറില്‍ രാഹുല്‍ ഗാന്ധിയുടെ പൊതു യോഗം വീണ്ടും മാറ്റി, കാരണം സ്ഥാനാര്‍ഥിത്തര്‍ക്കമെന്ന് സൂചന

രാഹുല്‍ ഗാന്ധി കര്‍ണാടകത്തിലെ കോലാറില്‍ നടത്താനിരുന്ന പൊതു യോഗം രണ്ടാമതും മാറ്റിവെച്ചു. കോലാറില്‍ 2019-ല്‍ രാഹുല്‍ പ്രസംഗിച്ചപ്പോള്‍ നടത്തിയ പരാമര്‍ശമാണ് അദ്ദേഹത്തിന്റെ പാര്‍ലമെന്റംഗത്വ അയോഗ്യതയിലേക്ക് നയിച്ചത്. ഇതേ സ്ഥലത്ത് വീണ്ടും പ്രസംഗിച്ച് ജനത്തെ ആവശം കൊള്ളിക്കാമെന്ന പ്ലാന്‍ ആണ് കോണ്‍ഗ്രസ് വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ കര്‍ണാടക ത...