Categories
latest news

കോലാറില്‍ രാഹുല്‍ ഗാന്ധിയുടെ പൊതു യോഗം വീണ്ടും മാറ്റി, കാരണം സ്ഥാനാര്‍ഥിത്തര്‍ക്കമെന്ന് സൂചന

രാഹുല്‍ ഗാന്ധി കര്‍ണാടകത്തിലെ കോലാറില്‍ നടത്താനിരുന്ന പൊതു യോഗം രണ്ടാമതും മാറ്റിവെച്ചു. കോലാറില്‍ 2019-ല്‍ രാഹുല്‍ പ്രസംഗിച്ചപ്പോള്‍ നടത്തിയ പരാമര്‍ശമാണ് അദ്ദേഹത്തിന്റെ പാര്‍ലമെന്റംഗത്വ അയോഗ്യതയിലേക്ക് നയിച്ചത്.

ഇതേ സ്ഥലത്ത് വീണ്ടും പ്രസംഗിച്ച് ജനത്തെ ആവശം കൊള്ളിക്കാമെന്ന പ്ലാന്‍ ആണ് കോണ്‍ഗ്രസ് വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ 25-ഓളം സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ നേതാക്കളായ സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും തമ്മില്‍ തര്‍ക്കം തീരാത്തത് രാഹുലിന്റെ പൊതുയോഗത്തിന്റെ പ്രഭ കുറയ്ക്കുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം. ഇതാണേ്രത നേരത്തേ പ്രഖ്യാപിച്ച് ഒരു തവണ മാറ്റിയ പൊതുയോഗം രണ്ടാമതും മാറ്റിയതിനു പിന്നിലെ ഒരു കാരണം എന്നാണ് സൂചന. സിദ്ധരാമയ്യയും ശിവകുമാറും മുഖാമുഖം വരുന്ന 25-ഓളം സീറ്റുകളിൽ മംഗലാപുരം നോർത്ത്, സിദ്‌ലഘട്ട, സിന്ധനൂർ, അർസികെരെ എന്നിവ ഉൾപ്പെടുന്നു.

thepoliticaleditor

രണ്ടാമത്തെ കാരണമായി പറയുന്നത്, കോലാറില്‍ നിന്നും മല്‍സരിക്കാനുള്ള സിദ്ധരാമയ്യയുടെ നീക്കം നേതൃത്വം ഇതേ വരെ അംഗീകരിച്ചിട്ടില്ല. 2018-ല്‍ സിദ്ധരാമയ്യയുടെ മകന്‍ മല്‍സരിച്ച് ജയിച്ച വരുണ ആണ് ഇത്തവണ സിദ്ധരാമയ്യക്ക് നല്‍കിയിരിക്കുന്ന മണ്ഡലം. എന്നാല്‍ കോലാറിലും തനിക്ക് മല്‍സരിക്കണമെന്നാണ് സിദ്ധരാമയ്യയുടെ ആഗ്രഹം. 2018-ല്‍ സിദ്ധരാമയ്യ രണ്ട് സീറ്റില്‍ മല്‍സരിച്ചിരുന്നു-ബദാമിയിലും ചാമുണ്ഡേശ്വരിയിലും. ഇതില്‍ ബദാമിയില്‍ മാത്രമാണ് അദ്ദേഹം വിജയിച്ചത്.

ഇത്തവണയും നിയമസഭാംഗത്വം നൂറു ശതമാനം ഉറപ്പിക്കാനാണ് രണ്ടു മണ്ഡലത്തില്‍ മല്‍സരിക്കാനുള്ള നീക്കം. ഇത്തവണ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടുമെന്ന പ്രതീക്ഷയില്‍ മുഖ്യമന്ത്രി സ്ഥാനം മോഹിക്കുന്ന വ്യക്തിയാണ് സിദ്ധരാമയ്യ. അതിനാല്‍ നിയമസഭയിലേക്ക് ഉറപ്പായും വിജയിക്കേണ്ടത് അദ്ദേഹത്തിന്റെ ആവശ്യമാണ്.

Spread the love
English Summary: public meeting of rahul gandhi in colar again postponed

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick