Categories
latest news

ടിക്കറ്റ് കിട്ടിയില്ല, കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു

മെയ് 10ന് നടക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപിയുടെ പ്രാഥമിക അംഗത്വം രാജിവെച്ച കർണാടക മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി വെള്ളിയാഴ്ച കോൺഗ്രസിൽ ചേർന്നു. സവാദിയുടെ അഭ്യർത്ഥന അവഗണിച്ച് ഈ ആഴ്ച ആദ്യം ബി.ജെ.പി ബെലഗാവി ജില്ലയിലെ അത്താണി സീറ്റ് സിറ്റിംഗ് എം.എൽ.എ മഹേഷ് കുമതല്ലിക്ക് നൽകിയിരുന്നു.

കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ, നിയമസഭാ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കോൺഗ്രസ് ജനറൽ സെക്രട്ടറിയും കർണാടക പാർട്ടി ഇൻചാർജുമായ രൺദീപ് സിംഗ് സുർജേവാല എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു സവാദി കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്.

thepoliticaleditor
Spread the love
English Summary: FORMER KARNATAKA DEPUTY CM JOINS CONGRESS

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick