Categories
latest news

ബംഗലുരുവിലും പഴയ മൈസുരുവിലും ബിജെപിയെയും ജെഡിഎസിനെയും ഞെട്ടിച്ച് കോണ്‍ഗ്രസ്

തീരദേശ കര്‍ണാടകയില്‍ 19 സീറ്റുകള്‍ ഉള്ളതില്‍ ബിജെപിക്ക് എക്കാലത്തും ശക്തമായ സ്വാധീനം ഉളളതാണ്. ഇവിടെ 17 സീറ്റിലും ബിജെപി ലീഡ് ചെയ്യുന്നു. രണ്ടിടത്ത് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ജെഡിഎസിന്റെ കോട്ടയായ പഴയ മൈസൂരുവില്‍ കോണ്‍ഗ്രസ് മുന്നേറുന്ന കാഴ്ചയാണ്. മുംബൈ കര്‍ണാടകയിലും മധ്യകര്‍ണാടകയിലും ഹൈദരാബാദ് കര്‍ണാടകയിലും കോണ്‍ഗ്രസ് വലിയ മുന്നേറ്റമാണ്. ഏറ്റവും ശ്രദ്ധേയമായ കാര്യം നരേന്ദ്രമോദി ഏറ്റവും കൂടുതല്‍ റാലി നടത്തിയ ബംഗലുരു മേഖലയില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തുന്നു എന്നതാണ്.

വോട്ടെണ്ണല്‍ ഒരു മണിക്കൂറാകുമ്പോള്‍ കോണ്‍ഗ്രസ് 111 സീറ്റില്‍ ലീഡ് ചെയ്യുമ്പോള്‍ ബിജെപിക്ക് 82 സീറ്റില്‍ മാത്രമാണ് മുന്നില്‍. ജെഡിഎസ് 16 സീറ്റില്‍ മുന്നിലാണ്.

thepoliticaleditor
Spread the love
English Summary: KARNATAKA ELECTION RESULT UPDATES

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick