Categories
latest news

കുമാരസ്വാമിക്കും ബിജെപിക്കും മോഹഭംഗം…തമ്മില്‍ യോജിച്ചാലും ഫലമില്ല, കോണ്‍ഗ്രസിന് വ്യക്തമായ ആധിപത്യം

ബിജെപിയോട് വിലപേശി സഖ്യകക്ഷിയായി മുഖ്യമന്ത്രിസ്ഥാനം വരെ നേടാമെന്ന് നേരത്തെ സ്വപ്‌നം കണ്ട് നടന്ന എച്ച്.ഡി.കുമാരസ്വാമിക്കും ഇനി ഒന്നും ചെയ്യാനില്ല.

കര്‍ണാടകയില്‍ തിരഞ്ഞെടുപ്പു ഫല നിര്‍ണയം ഏകദേശം അവസാനഘടത്തിലേക്ക് കടക്കുമ്പോള്‍ ബിജെപിയും ജെഡിഎസും ചേര്‍ന്നാലും കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം മറികടക്കാന്‍ സാധ്യമല്ലാത്ത ആധികാരികതയിലേക്ക് ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ടി നീങ്ങിയിരിക്കുന്നു.

thepoliticaleditor

വോട്ടെണ്ണല്‍ ഒന്നര മണിക്കൂര്‍ കഴിയുമ്പോള്‍ കിട്ടുന്ന സൂചന ഇതാണ്. കോണ്‍ഗ്രസ് 121 സീറ്റില്‍ ലീഡ് ചെയ്യുന്നു. ബിജെപിക്ക് 79 സീറ്റ്, ജെഡിഎസിന് 22 സീറ്റ് എന്നിങ്ങനെ ലീഡ്. മറ്റു കക്ഷികള്‍ 2 സീറ്റില്‍ മുന്നേറുന്നു. 224 സീറ്റിലെയും സൂചനകള്‍ ഏകദേശം പ്രവചിക്കാവുന്ന സ്ഥിതി ആയിരിക്കുന്നു.

ജെഡിഎസിന്റെ കോട്ടയായ പഴയ മൈസൂരുവില്‍ കോണ്‍ഗ്രസ് മുന്നേറുന്ന കാഴ്ചയാണ്. മുംബൈ കര്‍ണാടകയിലും മധ്യകര്‍ണാടകയിലും ഹൈദരാബാദ് കര്‍ണാടകയിലും കോണ്‍ഗ്രസ് വലിയ മുന്നേറ്റമാണ്. ഏറ്റവും ശ്രദ്ധേയമായ കാര്യം നരേന്ദ്രമോദി ഏറ്റവും കൂടുതല്‍ റാലി നടത്തിയ ബംഗലുരു മേഖലയില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തുന്നു എന്നതാണ്. ബിജെപി, ജെഡിഎസ് ശക്തികേന്ദ്രങ്ങളില്‍ അതാത് പാര്‍ടികള്‍ക്ക് വന്‍ തകര്‍ച്ച സംഭവിച്ചിട്ടുണ്ടെന്നാണ് സൂചന. സ്വന്തം ശക്തി കേന്ദ്രമാണെന്ന് കരുതിയ ബംഗലുരു നഗരമേഖലയില്‍ ബിജെപി വന്‍ തിരിച്ചടി നേരിട്ടതായി സൂചനയുണ്ട്.

Spread the love
English Summary: KARNATAKA ELECTION RESULT NEW UPDATES

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick