കേന്ദ്ര തൊഴില്‍ വകുപ്പു മന്ത്രി രാജിവെച്ചു, വിദ്യാഭ്യാസമന്ത്രി പൊക്രിയാലിനെയും ഒഴിവാക്കുന്നു

മന്ത്രിസഭാ പുനസ്സംഘടനയ്‌ക്ക്‌ വേണ്ടി കേന്ദ്ര തൊഴില്‍ വകുപ്പു മന്ത്രി സന്തോഷ്‌ ഗാങ്‌ വാര്‍ രാജിവെച്ചു. ഇദ്ദേഹത്തിന്‌ പുതിയ മന്ത്രിസഭയില്‍ സ്ഥാനം കിട്ടില്ല. അതുപോലെ വിദ്യാഭ്യാസവകുപ്പു മന്ത്രി രമേഷ്‌ പൊക്രിയാല്‍ നിഷാങ്ക്‌ പുതിയ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കും. ആരോഗ്യ കാരണത്താലാണ്‌ ഒഴിവാക്കുന്നതെന്നാണ്‌ വിശദീകരണം. വൈകീട്ട്‌ പുതിയ മന്ത്രിമാര്‍ സത്...

ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ അന്തരിച്ചു

വര്‍ക്കല ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ ( 99) അന്തരിച്ചു. വര്‍ക്കല ശ്രീ നാരായണ മിഷന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം വര്‍ക്കല ശ്രീനാരായണ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു .ഇന്ന് വൈകിട്ട് അഞ്ചിന് സംസ്കാരം. 1922 ഡിസംബറിലാണ് ജനനം. പിറവന്തൂര്‍ കളത്താരടി തറവാട്ടിലാണ്...

മുന്‍ കേന്ദ്രമന്ത്രിയുടെ ഭാര്യ ഡെല്‍ഹിയിലെ വീട്ടിനകത്ത്‌ കൊല്ലപ്പെട്ടു, ഒരാള്‍ പിടിയില്‍, രണ്ടുപേര്‍ക്കായി തിരച്ചില്‍

വാജ്‌പേയ്‌ മന്ത്രിസഭാംഗമായിരുന്ന മുന്‍കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ പി.രംഗരാജന്‍ കുമാരമംഗലത്തിന്റെ ഭാര്യ കിറ്റി കുമാരമംഗലം ഡെല്‍ഹിയില്‍ ഇന്നലെ രാത്രി കൊല്ലപ്പെട്ടു. കവര്‍ച്ചയ്‌ക്കിടെയായിരുന്നു കൊല എന്നാണ്‌ പൊലീസ്‌ നിഗമനം. വസന്തവിഹാറിലെ വസതിയിലാണ്‌ കൊലപാതകം നടന്നത്‌.രാത്രി 9 മണിയോടെ വേലക്കാരന്‍ വീട്ടിലെത്തിയതായി പറയുന്നു. അയാള്‍ കിറ്റിയെ...

കാസിം ഇരിക്കൂര്‍-ദേവര്‍കോവില്‍ ടീമിനെതിരെ ഐ.എന്‍.എല്‍-ല്‍ ഭിന്നത രൂക്ഷം, ദേവര്‍കോവില്‍ പദവി ദുരുപയോഗിക്കുന്നു, ഇന്ന്‌ തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി യോഗം വിളിച്ചു

ഇടതു മുന്നണിയിലെ ഘടകകക്ഷിയായ ഐ.എന്‍.എല്ലില്‍ കോഴിക്കാട്‌ മേഖലയില്‍ ഭിന്നത രൂക്ഷം. മന്ത്രി അഹമ്മദ്‌ ദേവര്‍ കോവില്‍ പാര്‍ടിയെ അറിയിക്കാതെയും പാര്‍ടിയുടെ ആദര്‍ശത്തിനും നിലപാടിനും നിരക്കാത്ത രീതിയിലും പദവി ദുരുപയോഗപ്പെടുത്തുന്നു എന്ന വിമര്‍ശനം ശക്തമാണ്‌. മുസ്ലീം ലീഗിലെ പഴയ ഐ.എന്‍.എല്‍ നേതാക്കളുമായുള്ള, പ്രത്യേകിച്ച്‌ പി.എം.എ.സലാമുമായുള്ള സൗഹൃദവും വ...

പ്രശസ്‌ത നടന്‍ ദിലീപ്‌കുമാര്‍ അന്തരിച്ചു

ലോകപ്രശസ്‌ത ബോളിവുഡ്‌ നടന്‍ ദിലീപ്‌കുമാര്‍ ഇന്ന്‌ രാവിലെ മുംബൈ ഹിന്ദുജ ആശുപത്രിയില്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. ദീര്‍ഘനാളായി രോഗബാധിതനായിരുന്നു. നിരന്തരം ആശുപത്രി വാസത്തിലായിരുന്ന മഹാനടനെ ജൂണ്‍ 30-നായിരുന്നു ഏറ്റവും ഒടുവില്‍ അഡ്‌മിറ്റ്‌ ചെയ്‌തത്‌. ആരോഗ്യനില തൃപ്‌തികരമെന്ന്‌ ഭാര്യയും നടിയുമായ സൈര ബാനു അറിയിച്ചിരുന്നെങ്കിലും പെട്ടെന്ന്‌ നില വ...

ജീവകാരുണ്യത്തിലും മതവിരോധം വിതയ്‌ക്കുന്നുണ്ട്‌ നമ്മള്‍ മലയാളികള്‍ !

വെറും ഏഴുദിവസംകൊണ്ട് 18 കോടിരൂപ സമാഹരിച്ചതിന്റെ ഹാങ്ങോവറിലാണ് മലയാളികൾ.ഒത്തൊരുമയുടെ മകുടോദാഹരണമായി നമ്മളത് ആഘോഷിക്കുമ്പോൾ ആ മനുഷ്യത്വത്തിന്റെ ജലാശയത്തിൽ നഞ്ച്‌ കലക്കാനിറങ്ങിയ നികൃഷ്ടജീവികളെ നമ്മൾ കാണാതെ പോകരുത്'ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിനു കൗതുകം' ലൈനിൽ ഉള്ള കുറേയെണ്ണമുണ്ടല്ലോ എല്ലായിടത്തും.മലയാളികളിലും സ്ഥിതി വ്യത്യസ്തമല്ല. ...

കേന്ദ്രത്തില്‍ സഹകരണവകുപ്പ്‌ പുതിയതായി വരുന്നു, പ്രത്യേകം മന്ത്രിയും ഉണ്ടാവുമെന്ന്‌ സൂചന

സംസ്ഥാനങ്ങളില്‍ സഹകരണവകുപ്പ്‌ ഉള്ളതു പോലെ ഇനി കേന്ദ്രസര്‍ക്കാരിലും സഹകരണമേഖലയ്‌ക്ക്‌ ഒരു പ്രത്യേക വകുപ്പും അതിന്‌ മന്ത്രിയും വരുന്നു. പുതിയതായി വകുപ്പ്‌ രൂപീകരിക്കാന്‍ പ്രധാനമന്ത്രി മോദി തീരുമാനിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തു. ബുധനാഴ്‌ച മന്ത്രിസഭാവികസനം പ്രഖ്യാപിക്കാനിരിക്കെയാണ്‌ അതിനു മുന്‍പേ പുതിയ വകുപ്പിന്റെ പ്രഖ്യാപനം.സഹകര...

മുഹമ്മദിന്റെ ജനിതക ചികിത്സാ നടപടിക്രമങ്ങള്‍ തുടങ്ങി, മരുന്ന് ഫലപ്രദമാകുമോ എന്നറിയാൻ ആന്റിബോഡി പരിശോധന

അപൂര്‍വ്വമായ ജനിതക വൈകല്യമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ പിഞ്ചുബാലന്‍ മുഹമ്മദിന് ചികില്‍സയുടെ പ്രാംരഭ നടപടികള്‍ കോഴിക്കോട്ട് ആസ്റ്റര്‍ മിംസ്ആശുപത്രിയില്‍ തുടങ്ങി. മലയാളികളുടെ നന്മയിലൂടെ 18 കോടി പിരിഞ്ഞികിട്ടിയതോടെ കുഞ്ഞിന് ചികില്‍സയ്ക്കുള്ള വഴി തുറന്നിരുന്നു. കുഞ്ഞിനെ ചികിത്സിക്കുന്ന പീഡിയാട്രിക് ന്യൂറോളജിസ് ഡോ...

പല ഗവര്‍ണര്‍മാരെയും മാറ്റി, ഒരാളെ മാത്രം മാറ്റിയില്ല….

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. എട്ട് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ നിയമിച്ചതില്‍ പലരെയും പഴയ തട്ടകങ്ങളില്‍ നിന്നും മാറ്റി പുതിയ സംസ്ഥാനങ്ങളില്‍ നിയോഗിക്കുകയാണ് ചെയ്തത്. എന്നാല്‍ ഒരാളെ മാത്രം മാറ്റിയില്ല എന്നത് ശ്രദ്ധേയമായി. അത് മറ്റാരുമല്ല പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ ആണ്. ഗവര്‍ണറെ മാറ്റാന്‍ യഥാര്‍ഥത്തില്‍ മുറവിളി ഉയരുന്ന ഏക ഇന്ത്യന്‍...

കണ്ണൂർ ചെറുവാഞ്ചേരിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 2 യുവാക്കൾ മുങ്ങിമരിച്ചു

കണ്ണൂർ ചെറുവാഞ്ചേരിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 2 യുവാക്കൾ മുങ്ങിമരിച്ചു. പൂവ്വത്തൂർ പാലത്തിന് സമീപം കൊല്ലം കുണ്ട് പുഴയിൽ കുളിക്കാനിറങ്ങിയ യുവാക്കളാണ് മരിച്ചത് മാനന്തേരി വണ്ണാത്തി മൂല ചുണ്ടയിൽ ഹൗസിൽ സി.സി നാജിഷ് (22),പാലക്കൂൽ ഹൗസിൽ പി.മൻസീർ (26) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ് സംഭവം. സുഹൃത്തുക്കൾകൊപ്പം കുളിക്കാനെത്തിയതാ...