• Home
  • kerala
  • രണ്ടാം ബലാല്‍സംഗ കേസിലും രാഹുലിന് ആശ്വാസം
Image

രണ്ടാം ബലാല്‍സംഗ കേസിലും രാഹുലിന് ആശ്വാസം

ബംഗലുരു സ്വദേശിനിയെ ബലാല്‍സംഗം ചെയ്തുവെന്ന കേസിലും രാഹുല്‍ മാങ്കൂട്ടത്തെ തല്‍ക്കാലം അറസ്റ്റ് ചെയ്യാന്‍ പറ്റില്ല. രാഹുല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവേയാണ് തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഉടന്‍ അറസ്റ്റ് തടഞ്ഞത്. ഹര്‍ജിയില്‍ ഡിസംബര്‍ പത്തിന് വിധി പറയും വരെയാണ് അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് ഉത്തരവിട്ടത്.

നേരത്തെ ആദ്യത്തെ കേസിലും രാഹുലിനെ, മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കും വരെ അറസ്റ്റ് തടഞ്ഞ് കോടതി ഉത്തരവായിരുന്നു. രണ്ടു കേസിലും അനുകൂല ഉത്തരവ് വന്നതോടെ ഡിസംബര്‍ പത്ത് വരെയെങ്കിലും രാഹുല്‍ മാങ്കൂട്ടത്തിലിനെ പിടിക്കാന്‍ കേരള പൊലീസിന് കഴിയില്ല. രാഹുല്‍ ഇപ്പോഴും കര്‍ണാടകയില്‍ അജ്ഞാതകേന്ദ്രത്തില്‍ ഒളിവിലാണെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

രണ്ടാം ബലാല്‍സംഗ കേസിലും രാഹുലിന് ആശ്വാസം - The Political Editor