• Home
  • kerala
  • നടി ആക്രമിക്കപ്പെട്ട കേസിലെ വിധി തെറ്റായ സന്ദേശം – സി പി ജോൺ
Image

നടി ആക്രമിക്കപ്പെട്ട കേസിലെ വിധി തെറ്റായ സന്ദേശം – സി പി ജോൺ

നടി ആക്രമിക്കപ്പെട്ട കേസിലെ വിധി തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും പ്രൊസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും സിഎംപി നേതാവ് സി.പി.ജോണ്‍ കണ്ണൂര്‍ പ്രസ് ക്ലബ്ലിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ അഭിപ്രായപ്പെട്ടു.

കേരളത്തിലെ ഏറ്റവും വലിയ പീഡനക്കേസിന്റെ സംവിധായകൻ കുറ്റവിമുക്തനാക്കപ്പെട്ടു. ആഭ്യന്തര വകുപ്പിന്റെ പരാജയമാണിത്. പീഡിപ്പിച്ചുവെന്നും പീഡിപ്പിക്കാൻ ക്വട്ടേഷൻ കൊടുത്തുവെന്നും കോടതി കണ്ടെത്തിയെന്നാണു കരുതുന്നത്. എന്നാൽ ക്വട്ടേഷൻ കൊടുത്തയാളെ വെറുതെ വിട്ടു. അങ്ങേയറ്റം ദൗർഭാഗ്യകരമായ കാര്യമാണിത്.- ജോൺ പറഞ്ഞു.

കേസ് സംശയാസ്പദമായി തെളിയിക്കാൻ പ്രോസിക്യൂഷനായില്ല. വിധിപ്പകർപ്പ് ലഭിച്ചാലേ എന്താണെന്നു കൂടുതൽ പറയാൻ സാധിക്കൂ. കേസിൽ വീണ്ടും അന്വേഷണം നടത്തണം. ഇന്നു തന്നെ അപ്പീൽ നൽകുന്നതിനുള്ള നടപടി സ്വീകരിക്കണം – അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

നടി ആക്രമിക്കപ്പെട്ട കേസിലെ വിധി തെറ്റായ സന്ദേശം - സി പി ജോൺ - The Political Editor