• Home
  • kerala
  • രാഹുൽ ഈശ്വറിന്റെ ആരോഗ്യനില മോശമായി…ആശുപത്രിയിലായി
Image

രാഹുൽ ഈശ്വറിന്റെ ആരോഗ്യനില മോശമായി…ആശുപത്രിയിലായി

കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ യുവതിയുടെ ഐഡൻറിറ്റി വെളിപ്പെടും വിധം അധിക്ഷേപിച്ച കേസിൽ റിമാൻഡിലായ രാഹുൽ ഈശ്വറിന്റെ ആരോഗ്യനില മോശമായി. രാഹുലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിലിലായ അന്നു മുതൽ നിരാഹാര സമരത്തിലായിരുന്ന രാഹുലിനെ ഉച്ചയ്ക്ക് മെഡിക്കൽ കോളേജിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ജയിലിലേക്ക് തിരികെ കൊണ്ടുപോകാനായിരു്നനു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ആരോഗ്യനില മോശമായതിനാൽ അഡ്മിറ്റ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു.

രാഹുൽ ഈശ്വറിന്റെ ജാമ്യ ഹർജിയിൽ നാളെയും വാദം തുടരും. ഇരുവിഭാഗത്തിന്റെയും വാദം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരം അഡിഷണൽ സി.ജെ.എം കോടതി നാളെ പരിഗണിക്കാൻ മാറ്റിയത്. കേസിലെ എഫ്.ഐ.ആർ വായിക്കുക മാത്രമാണ് വീഡിയോയിൽ ചെയ്തതെന്നും പരാതിക്കാരിയെ അവഹേളിക്കുന്ന ഒന്നും ഇതിൽ ഇല്ലെന്നും രാഹുൽ ഈശ്വറിന്റെ അഭിഭാഷകൻ വാദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *