ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ കേരളസദ്യ വിളമ്പുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. പുലാവും സദ്യയും ഇടവിട്ടാകും വിളമ്പുന്നത്. സദ്യയിൽ പരിപ്പ്, സാമ്പാർ, അവിയൽ, തോരൻ, പപ്പടം, പായസം എന്നിങ്ങനെ ഏഴ് വിഭവങ്ങളുണ്ടാകും. ഉച്ചയ്‌ക്ക് 12 മണിക്കു തുടങ്ങുന്ന സദ്യ 3 മണി വരെ വിളമ്പും.
അധിക ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ദേവസ്വം കമ്മീഷണറെ ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗം ചുമതലപ്പെടുത്തി. നിലവിലെ ടെൻഡറിനുള്ളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിൽ നിയമപരമായ പ്രശ്‌നമില്ലെന്ന് കെ ജയകുമാർ പറഞ്ഞു. ഒമ്പത് കോടി രൂപ അന്നദാന ഫണ്ടിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.














