• Home
  • latest news
  • ഇൻഡിഗോ വിമാന പ്രതിസന്ധി അവസരമാക്കി മറ്റു കമ്പനികൾ ടിക്കറ്റ് നിരക്ക് ഭീകരമായി കൂട്ടി
Image

ഇൻഡിഗോ വിമാന പ്രതിസന്ധി അവസരമാക്കി മറ്റു കമ്പനികൾ ടിക്കറ്റ് നിരക്ക് ഭീകരമായി കൂട്ടി

പൈലറ്റുമാരുടെ ജോലി സമയം സംബന്ധിച്ച പുതിയ ക്രമീകരണത്തെത്തുടർന്ന് ഇൻഡിഗോ വിമാനക്കമ്പനിയിൽ ഉണ്ടായ പ്രതിസന്ധി അവസരമാക്കി മറ്റു വിമാന കമ്പനികൾ. ടിക്കറ്റ് നിരക്കുകളിൽ വൻവർദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഇരട്ടിയിലധികം ചിലവാക്കിയാൽ മാത്രമെ ടിക്കറ്റ് ലഭിക്കു എന്ന സ്ഥിതിയാണ്. നാളെ ദില്ലിയിൽ നിന്ന് ചെന്നൈയിലേക്കുള്ള എയർ ഇന്ത്യ വിമാന ടിക്കറ്റ് വില 65000 ന് മുകളിലാണ്. മുംബൈ പൂനെ ബെംഗളൂരു സർവീസുകളുടെ ടിക്കറ്റ് നിരക്കും വർദ്ധിച്ചു. ദില്ലി കൊച്ചി വിമാന ടിക്കറ്റ് നിരക്ക് അര ലക്ഷത്തിന് അടുത്താണ്. നാളത്തെയും ഞായറാഴ്ചത്തെയും ടിക്കറ്റ് നിരക്കിലാണ് വർദ്ധനവ് കാണുന്നത്. ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ കൂട്ടമായി റദ്ദാക്കിയതോടെ രാജ്യമെങ്ങും യാത്രക്കാർ വലഞ്ഞിരിക്കുകയാണ്. ദില്ലിയിൽ നിന്ന് ഇന്ന് 3 മണിവരെയുള്ള എല്ലാ ഇൻഡിഗോ വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. മുംബൈയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 53 വിമാനങ്ങളും എത്തിച്ചേരേണ്ട 51 വിമാന സർവീസുകളും റദ്ദാക്കി. ഗുവാഹത്തി, ഛത്തീസ്​ഗഡ്, ​ഗോവ, പറ്റ്ന, അഹമ്മദാബാദ് വിമാനത്താവളങ്ങളിലും യാത്രക്കാർ വലഞ്ഞിരിക്കയാണ് . ചെന്നൈയിൽ നിന്ന് വൈകീട്ട് 6 വരെയുള്ള എല്ലാ ഇൻഡിഗോ വിമാനങ്ങളും റദ്ദാക്കി.

Leave a Reply

Your email address will not be published. Required fields are marked *