രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ സൈബര്‍ അധിക്ഷേപം നടത്തിയതിന് തന്നെ റിമാന്‍ഡ് ചെയ്ത നടപടിക്കെതിരെ രാഹുല്‍ ഈശ്വര്‍ ഭീഷണി മുഴക്കി. തനിക്കെതിരെ കള്ളക്കേസാണ് ചുമത്തിയിരിക്കുന്നതെന്നും ജയിലില്‍ നിരാഹാരമിരിക്കുമെന്നും രാഹുല്‍ പറഞ്ഞു. റിമാന്‍ഡ് ചെയ്തുള്ള കോടതി ഉത്തരവിന് പിന്നാലെ വൈദ്യപരിശോധനയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് വാഹനത്തിലിരുന്ന് രാഹുല്‍ ഈശ്വര്‍ ഇത് പറഞ്ഞത്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത രാഹുലിനെ പൂജപ്പുരയിലെ ജില്ലാ ജയിലിലേക്കാണ് മാറ്റുന്നത് . സമൂഹ മാദ്ധ്യമം വഴി പരാതിക്കാരിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തുകയും അധിക്ഷേപങ്ങള്‍ നടത്തുകയും ചെയ്തുവെന്ന കേസിലാണ് റിമാൻഡ് . തിരുവനന്തപുരം അഡിഷണല്‍ സിജെഎം കോടതിയാണ് റിമാന്‍ഡ് ചെയ്തത്.
എന്നാൽ ഇരയ്‌ക്കെതിരെ പോസ്റ്റ് ഇട്ടത് നിസാരമായ കാര്യമല്ലെന്നാണ് കോടതിയുടെ വിമര്‍ശനം. സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നി വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. ഇലക്ട്രോണിക് സംവിധാനങ്ങളുടെ ദുരുപയോഗവും ചുമത്തിയിട്ടുണ്ട്. രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.













