• Home
  • kerala
  • വിദ്യാലയ അവധി പത്തു ജില്ലകളിലേക്ക്…കണ്ണൂര്‍ സര്‍വ്വകലാശാല, സാങ്കേതിക സര്‍വ്വകലാശാലാ പരീക്ഷകള്‍ മാറ്റി
rain

വിദ്യാലയ അവധി പത്തു ജില്ലകളിലേക്ക്…കണ്ണൂര്‍ സര്‍വ്വകലാശാല, സാങ്കേതിക സര്‍വ്വകലാശാലാ പരീക്ഷകള്‍ മാറ്റി

കനത്ത മഴ മൂലം സംസ്ഥാനത്തെ പത്തു ജില്ലകളില്‍ തിങ്കളാഴ്ച വിദ്യാലയങ്ങള്‍ക്ക് അതാതു ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, വയനാട്,കോഴിക്കോട്, മലപ്പുറം,തൃശൂർ, എറണാകുളം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ജില്ലകളിലാണ് അവധി. മദ്രസ, ട്യൂഷൻ സെന്റർ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാകേന്ദ്രങ്ങള്‍ക്കും അവധി ബാധകമാണ്. സ്കൂളുകളിൽ സ്പെഷൽ ക്ലാസുകൾ വയ്ക്കരുതെന്നും അതതു ജില്ലകളിലെ കലക്ടർമാർ ഉത്തരവിട്ടു. 11 ജില്ലകളിൽ തിങ്കളാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്..

Leave a Reply

Your email address will not be published. Required fields are marked *

വിദ്യാലയ അവധി പത്തു ജില്ലകളിലേക്ക്…കണ്ണൂര്‍ സര്‍വ്വകലാശാല, സാങ്കേതിക സര്‍വ്വകലാശാലാ പരീക്ഷകള്‍ മാറ്റി - The Political Editor