• Home
  • kerala
  • അങ്ങനെ വേടന്റെ കാര്യവും തീരുമാനമായി
Image

അങ്ങനെ വേടന്റെ കാര്യവും തീരുമാനമായി

അങ്ങനെ വേടന്റെ കാര്യവും തീരുമാനമായി. അടുത്തകാലത്ത് റാപ്പ് സംഗീത വേദിയില്‍ ആശയ വിപ്ലവത്തിന്റെ ആവേശകരമായ വെടിപ്പടക്കം തീര്‍ത്ത് യുവാക്കള്‍ക്കിടയില്‍ ഹരമായി മാറിയ
റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി. കൊച്ചിയിലെ ഫ്ളാറ്റിൽ നടത്തിയ പരിശോധനയിലാണ് 6 ഗ്രാം കഞ്ചാവ് പിടികൂടിയത്. രാസലഹരിക്കെതിരെ സംഗീത വേദിയില്‍ ശക്തമായ പ്രചാരണം നടത്തിവരുന്ന വേടന്റെ നടപടികളിലെ ആന്റി ക്ലൈമാക്‌സ് ആയിത്തീര്‍ന്നിരിക്കയാണ് ഈ പിടികൂടല്‍. തൃശ്ശൂര്‍ സ്വദേശിയാണ് ഹിരണ്‍ദാസ് മുരളി എന്ന വേടൻ .

തൃപ്പൂണിത്തുറയിലെ വേടന്റെ ഫ്‌ലാറ്റില്‍ നിന്നുമാണ് കഞ്ചാവ് കണ്ടെടുത്തത്. സംസ്ഥാനസര്‍ക്കാരിന്റെ നാലാംവാര്‍ഷികത്തിന് ഇന്ന് ഇടുക്കിയില്‍ നിശ്ചയിച്ചിരുന്ന വേടന്റെ റാപ് ഷോ അടിയന്തിരമായി റദ്ദാക്കി.

Leave a Reply

Your email address will not be published. Required fields are marked *