• Home
  • kerala
  • നവീന്‍ബാബുവിന്റെ മരണം: സിബിഐ അന്വേഷണ ആവശ്യം സുപ്രീംകോടതിയും തള്ളി

നവീന്‍ബാബുവിന്റെ മരണം: സിബിഐ അന്വേഷണ ആവശ്യം സുപ്രീംകോടതിയും തള്ളി

മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി സുപ്രീംകോടതിയും തള്ളി . എല്ലാ കേസുകളും ഇങ്ങനെ സിബിഐ അന്വേഷിക്കേണ്ടതില്ലെന്നു കോടതി പറഞ്ഞു. മാത്രമല്ല ആത്മഹത്യാ പ്രേരണക്കുറ്റം നിലവിൽ അന്വേഷണ പരിധിയിൽ ഉണ്ടായിരുന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി എന്നുമാണ് വിവരം.

നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള കുടുംബത്തിന്റെ ഹർജി നേരത്തെ ഹൈക്കോടതി തളളിയിരുന്നു. തുടർന്നാണ് കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്. ഇപ്പോൾ സംസ്ഥാന പോലീസ് നടത്തിയ അന്വേഷണത്തിൽ വിശ്വാസമില്ലെന്നു മഞ്ജുഷ നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *